Nov 15, 2010

മൂത്രാഘാതം

വാര്ത്ത: `കോഴിക്കോട്മാവൂര്റോട്ടിലെ സ്വകാര്യ ഹോട്ടലില്സ്ത്രീകളുടെ ബാത്ത്റൂമില്‍ ക്യാമറ ചിത്രീകരണം'
 
പൊതുവെ എന്തിനോടും ഏതിനോടും പ്രതികരിക്കുക എന്നത്പ്രത്യേകിച്ച്ഇന്നത്തെ പെണ്കുട്ടികളുടെ ഒരു പൊതു സ്വഭാവമാണെന്നിരിക്കേ, കാലത്ത്ഏഴുമണിമുതല് മൊബൈലില്സംസാരിച്ചുകൊണ്ടിരുന്ന സിനിയോട്`എന്താടീ നിനക്ക് കോളേജിലേക്കൊന്നും പോണ്ടേ..?' എന്ന്ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും സുശീലന്ഒന്നും ഉരിയാടിയില്ല. മകളുടെ അടുത്ത മറുപടി ചൂടപ്പം പോലെ ഉത്തരത്തില്തട്ടി മൂര്ദ്ദാവില്പതിക്കുന്നതിനേക്കാള്നല്ലത് മിണ്ടാതിരിക്കുന്നതാണ്‌. മാര്ച്ച്എട്ടാം തീയതി വൈകിട്ട് തീപ്പിടിച്ചപോലെ വീട്ടിലേക്ക്സിനി കയറിവന്നത്ഒരു നടുക്കത്തോടെ സുശീലന് ഇന്നും ഓര്ക്കുന്നുണ്ട്‌.

`
ഇന്നത്തെ ദിവസതന്നെ വനിതാബില് പാസാക്കാതിരുന്നത്മനപ്പൂര്വ്വമാണ്‌. ഇതിനു പിന്നിലെ ഗൂഢനീക്കങ്ങളെക്കുറിച്ച്ശക്തമായി പ്രതിഷേധിക്കണം. പരിധിവിട്ട് മീരാകുമാര്ആര്ക്കും അവസരം നല്കാന്പാടില്ലായിരുന്നു. ലാലു-മുലായം-ശരത്‌, ഇവരെന്ത്ഉദ്ദേശിച്ചാ..അല്ല..അമ്മ പറ'

അടുക്കളയില് ഗ്യാസ്തീര്ന്നതിനെചൊല്ലിയും, സാധനങ്ങളുടെ തീവിലയെപ്പറ്റിയും വൈകുന്നേരത്തെ കുഞ്ഞാലിമരക്കാറിനെപ്പറ്റിയും മാത്രം സംസാരിക്കാറുള്ള കമലാക്ഷിക്ക്മകള്കത്തുന്നവികാരത്തോടെ പറഞ്ഞതില്ഒരു വാക്കു മാത്രം മനസ്സിലായി.`ശരത്‌'. ഒപ്പം കൂട്ടത്തിലൊരു വാലും ഓര്ത്തു `സംഗതി തീരെ വന്നില്ലല്ലോ കുട്ടാ'.
ഇന്ന്സിനി എന്തുദ്ദേശിച്ചാണ്എന്ന്സുശീലന് മനസ്സിലായില്ല. പകരം കാലത്തുമുതല്മുറിക്കുള്ളില്അസ്വസ്ഥമായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതു മാത്രം കാണാമായിരുന്നു.

ഇടയ്ക്കിടെ വരുന്ന മൊബൈലില്അവള്തുടരെ തുടരെ `ഇല്ല തീരുമാനിച്ചിട്ടില്ല. കൂടുതല് ശക്തമായത്എന്തെങ്കിലും ആലോചിക്കണം.' എന്നുമാത്രം പുലമ്പുന്നത് കേള്ക്കാമായിരുന്നു. കാലത്ത്ഉടുത്തൊരുങ്ങി അവള്നടത്തുന്ന റിയാലിറ്റി ഷോ കണ്ടുകൊണ്ടിരുന്ന കമലാക്ഷിയോട്`ഇവള്ക്കിതെന്തു പറ്റീ ?' എന്ന് പതുക്കെ ചോദിച്ചു. അവള്തന്റെ അക്ഷി ഒന്നുപിടപ്പിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. തീന്മേശയിലെ പൂട്ട്സിനിമോള്വിരലുകള്ക്കിടയിലിട്ട് ഞെരിച്ചമര്ത്തി. ആരോടൊക്കെയുള്ള ദേഷ്യം അവള്അതില്ദാരുണമായി പ്രയോഗിച്ചു. എന്തായാലും തങ്ങളോടാവാതിരിക്കണമേ എന്ന ഒറ്റ പ്രാര്ത്ഥനമാത്രമാണ്അപ്പോള്സുശീലന്റെ മനസ്സില്തോന്നിയത്‌.

എം.എ. ലിറ്ററേച്ചറിനു ശേഷം ജേര്ണലിസം കോഴ്സിന്കോഴിക്കോട്പ്രസ്ക്ലബ്ബില് നിന്ന്പഠിച്ചിറങ്ങുന്നതുവരെ കാര്യമായ കുഴപ്പമൊന്നും സിനിമോള്ക്കില്ലായിരുന്നു. ഇപ്പോള്അവള്ക്ക്എന്താണ്സംഭവിക്കുന്നത് എന്നും അയാള്ക്ക്തിരിച്ചറിയാനായില്ല. വനിതാബില്ലില്33 ശതമാനത്തിനായിരുന്നു പോരെങ്കില്വീട്ടില്സിനിയുടെ കാര്യത്തില്അത് നൂറു ശതമാനം കഴിഞ്ഞിരിക്കുന്നുവെന്ന്സുശീലന്മനസ്സിലായി. ഇപ്പോഴാണ് ഒരാണ്കുട്ടി ഇല്ലാത്തതിന്റെ സങ്കടം സുശീല-കമലാക്ഷി ദമ്പതിമാര്ക്ക് ഇല്ലാതായത്‌.

`
മോളേ..ഇത്തവണ ഭയങ്കര ചൂടാ. പാലക്കാട്ട് ആള്ക്കാര്ക്ക്പൊള്ള്യത്പേരാണ്ട്കണ്ണൂരിലും പൊള്ളിയത്രെ..നീ കുടയെടുത്ത്പോണേ..' കമലാക്ഷിയുടെ വാക്കുകളെ അവള്ഒരു നോട്ടത്തില് ഖണ്ഡിച്ചതല്ലാതെ പ്രതികരിച്ചില്ല.
`
അല്ല..എന്താ നിന്റെ പ്രശ്നം..?' വളരെ സൗമ്യതയോടെ സുശീലന്സിനിയോട്ചോദിച്ചു.
`
ഇതിന്എങ്ങിനെ പ്രതികരിക്കും എന്നതാണ്എന്റെ പ്രശ്നം..അല്ല ഞങ്ങളുടെ പ്രശ്നം'
`
ഏതിന്‌..?'
`
അപ്പോ അച്ഛനറിഞ്ഞില്ലെ. ഇന്നലെ മാവൂര്റോട്ടില്നടന്നത്‌..? ഹോട്ടലിന്റെ മൂത്രപ്പുരയില്ഒളിക്ക്യാമറ.' പത്രത്തിന്റെ രണ്ട്മൂന്ന്പേജുകളിലായി വിരാജിച്ചു കിടന്ന `മൂത്രപ്പുര' വിവാദത്തിനെ പതുക്കെ മറിച്ച്സിനിയില് നിന്നും സുശീലന്ദൃഷ്ടി വലിച്ചെടുത്തു. പഴമചേര്ന്ന അയാളുടെ സംസ്കാരം ഇത്തരംകാര്യം മകളോട്സംസാരിക്കുന്നതില്സ്വാഭാവിക ജാള്യത വെളിപ്പെടുത്തി.



`
അറിയാന് പാടില്ലാണ്ട്ചോദിക്യാ..ഈ മൂത്രമൊഴിക്കുന്നത്ഇത്ര ഭംഗിയുള്ള കാര്യമാണോ..? ക്യാമറയില്പകര്ത്താന്മാത്രം സൗന്ദര്യം അതിനുണ്ടോ...?'
സുശീലന് പെട്ടെന്ന്ഒരു സൂര്യാഘാതം ഏറ്റതുപോലെ തോന്നി. അടുക്കളയില്ദോശ ചുട്ടുകൊണ്ടിരുന്ന കമലാക്ഷിക്ക്നിസ്സഹായതയുടെ സ്വന്തം അക്ഷികളെറിഞ്ഞ് സുശീലന്പതുക്കെ വരാന്തയിലേക്ക്വലിഞ്ഞു. `അപ്പോള്ഇന്നത്തെ പ്രശ്നം പിടികിട്ടി. ഭഗവാനെ ഇനി എന്താണാവോ അവളുടെ അടുത്ത നീക്കം!'.

ബാഗുമെടുത്ത്വരാന്തയിലെത്തിയ സിനിമോള്സുശീലനും കമലാക്ഷിയും കേള്ക്കെ ഒന്നു പുലമ്പി.
`
ഇനിയിപ്പൊ സന്തോഷേട്ടന്പറഞ്ഞതുപോലെ തന്നെ ചെയ്യേണ്ടിവരും'
പെട്ടെന്ന്കയറിവന്ന `സന്തോഷേട്ടന്‍' ആരാണെന്ന്അറിയാതെ അവര്രണ്ടുപേരും മുഖത്തോടു മുഖം നോക്കി.
`
അച്ഛന് സംശയിക്കേണ്ട. ഞാന്എച്ചിക്കാനത്തിന്റെ `കൊമാല'യുടെ കാര്യമാ പറഞ്ഞത്‌'. തന്റെ മകള്ക്ക്കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന്സുശീലന് മനസ്സിലായി. `മൂത്രപ്പുര' വിവാദവും സന്തോഷ്എച്ചിക്കാനും തമ്മിലെന്താ ബന്ധം !
`
അച്ഛന്സ്റ്റാര്നെറ്റിലെ ലളിതയെ അറിയില്ലെ. എന്റെ കൂടെ ജേര്ണലിസത്തിനുണ്ടായിരുന്നു. അവളെയും ബാക്കി എല്ലാ മീഡിയാസിനെയും വിളിച്ചറിയിച്ചിട്ടുണ്ട്‌. ഒരു പക്ഷേ ഉച്ചയോടെ ലൈവ്ടെലികാസ്റ്റ്കാണാം'.

`
ഈശ്വരാ..'കമലാക്ഷിയുടെ കണ്ണു പിടിച്ചു. നെഞ്ചും. അപ്പോള്സിനിയ്ക്ക്ജാന്സിറാണിയുടെ മുഖച്ഛായയും കണ്ണകിയുടെ കണ്ണുകളും ഉണ്ണിയാര്ച്ചയുടെ കൈക്കരുത്തും ഉള്ളതായി തോന്നി.
`
ഇപ്പോ ബി.എസ്‌.എന്‍.എല്3ജി ഏര്പ്പാടാക്കിയിട്ടുണ്ട്‌....'
ഇതിനിടയില്‍`ബി.എസ്‌.എന്‍.എല്‍.'ഇപ്പോ എവിടെന്നു വന്നു. സുശീലന്തന്റെ മകളുടെ ചിന്തകളെ അന്ധാളിപ്പോടെ വീക്ഷിച്ചു.

`
അച്ഛന് മനസ്സിലായില്ലെ..മൂത്രമൊഴിക്കുന്നത്ഒളിക്ക്യാമറയോട്എടുക്കുന്നത് ആദ്യമായൊന്നുല്ലാ. ഇനിയിപ്പോ 3 ജി മൊബൈല്ആയസ്ഥിതിക്ക്ലൈവായി കാണാനുള്ള സംവിധാനവും വന്നു. ക്യാമറകളെ പേടിച്ച്പെണ്കുട്ടികള്ക്ക്മലമൂത്ര വിസര്ജനം നടത്താന്പാടില്ലെ..? ഇന്തെന്തു ലോകം..?' സംസാരിക്കുന്തോറും അവള്കൂടുതല്കത്തിജ്ജ്വലിക്കുന്നതായി സുശീലന്തോന്നി. പുറത്തെ അസഹനീയമായ വേനല്ച്ചൂടിന്റെ പത്തിരട്ടി മകള്സിനിയില്നിന്നും തങ്ങള്ക്ക്ഏല്ക്കുന്നതായി അവര്ക്കു തോന്നി.
`
ഞങ്ങള് പ്രതികരിക്കാന്തീരുമാനിച്ചു. മാനസിക വൈകല്യമുള്ള പുരുഷകേന്ദ്രീകൃത സമൂഹത്തിനെതിരെ ശക്തമായി, പബ്ലിക്കായി ഞങ്ങള്പ്രതികരിക്കാന് തീരുമാനിച്ചു'
`
എങ്ങിനെ..?' മകള്എന്തിനോ ഉള്ള തയ്യാറെടുപ്പാണെന്ന തിരിച്ചറിവില്നിന്നുണ്ടായ ജിജ്ഞാസയോടെ സുശീലന്ചോദിച്ചു.



`
ഇന്നുച്ചയ്ക്ക് മാവൂര്റോഡില്പബ്ലിക്കായി ഞങ്ങള്മൂത്രമൊഴിക്കാന്തീരുമാനിച്ചു. ഒരുപക്ഷേ ചാനലുകളില്ലൈവ്ടെലികാസ്റ്റ്ഉണ്ടാവും. എല്ലാവരെയും അറിയിച്ചു കഴിഞ്ഞ സ്ഥിതിക്ക്മിക്കവാറും ഇപ്പോള്തന്നെ സ്ക്രോള്വാര്ത്ത പടരാന്തുടങ്ങിക്കാണും' അതും പറഞ്ഞ്മുറ്റത്തുകൂടെ നടന്നു നീങ്ങിയ ഡോണയെ നടുക്കം വിട്ടുമാറാതെ സുശീലനും കമലാക്ഷിയും നോക്കിനിന്നു. ഒരു `മൂത്രാഘാതത്തോടെ'.




0 comments:

Post a Comment