Nov 15, 2010

കറുപ്പ് !


കറുപ്പ് !
വെറുത്ത ഭീകരതയുടെ,
പേടിയുടെ, ദുഃഖത്തിന്റെ
നാശത്തിന്റെ നിറം !

വെളുപ്പിനെ ഭേദിക്കാന്‍
രാവിനെ ശക്തമാക്കാന്‍
ചോരന് കുട്ടുനില്ക്കാന്‍
വികാര ശീല്ക്കാരങ്ങള്ക്ക്.
മറുപടിയ്ക്കായും..
യമന്റെ ഗമനത്തിനും...
കറുപ്പ്.... ?

അവള്കറുത്തിരിക്കുന്നു !
വെളുത്തത് മതിയെനിക്ക്.
കാര്വര്ണ്ണനെങ്കിലും,
കറുത്തതിനയിത്തം !
നശിച്ച കറുപ്പ്,
പേനയിലൂടെ, തലമുടിയിലൂടെ
കുടയിലൂടെ, ക്ലാവ്പൊതിഞ്ഞ
ഇരുമ്പുതൂണുകളിലൂടെ..
അച്ചടിയിലൂടെ..തിയ്യറ്ററിലൂടെ..
ഇരുളായ്...
മഞ്ഞയെ ശോഭിപ്പിക്കാന്‍...
വെള്ളയെ കുളിപ്പിക്കാന്‍..
സൂര്യന് പുലര്ച്ചെ
കിറിമുറിക്കാന്‍...
അങ്ങിനെ എന്തിനൊക്കയോ...

കറുപ്പ്,
വെറുപ്പായ്, മറയായ്
ദുഃഖമായ്.. കാലനായ്...
രാത്രിയായ്..
കറുപ്പ് ! ആര്ക്കുംവേണ്ടാത്ത
വേണ്ടുന്ന കറുപ്പ്...


(൦2-൦9-1997)

0 comments:

Post a Comment