Nov 15, 2010

അഡ്മിഷന്‍

‍സീന്‍1/സ്മൃതിലയം:


കനത്തു പെയ്യുന്ന മഴക്കാലം.വയലുകള്‍, വരമ്പുകള്‍, തോടുകള്എന്നിവയ്ക്കപ്പുറം പള്ളിക്കൂടം. ചേമ്പിലക്കുടയില്അമ്മയും കുഞ്ഞും സ്കൂള്വരാന്തയിലേക്ക് ഓടിക്കയറി.
`ഒടുക്കം കുട്ടിയെ സ്കൂളിലയക്കാന്തീരുമാനിച്ചൂ...ല്ലെ..? നന്നായി'
-ഹെഡ്മാസ്റ്റര്പ്രസന്നവദനനായി.
അമ്മയ്ക്ക് മൗനം; പ്രതീക്ഷകള്‍. ട്രൗസറിന്റെ വള്ളിയില്വിരലിട്ട്തിരിച്ച്‌, കുപ്പായമിടാത്ത എല്ലുന്തിയ നെഞ്ചിന്കൂട്ഒന്നൂടെ വളച്ച്‌, മൂക്കുവലിച്ചുകയറ്റി അവന്അമ്മയ്ക്ക്പിന്നിലൊളിച്ചു. കയ്യിലെ തൂക്കുപാത്രം അവന്റെ പിന്നിലും.
`കോമന്റെ കുഞ്ഞടക്കം ഇതിപ്പം ഏഴാമത്തെ കുട്ടിയാ..അത്ഭുതം.! കാലം മാറുന്നു.' -ഹെഡ്മാസ്റ്റര് ദീര്ഘവീക്ഷണത്തില്‍.തിരിച്ചുപോകവെ അയമ്മ ഒന്നു നിന്നു.
`പണിക്കു പോയാച്ചാ..ഇവന്ഒരീസത്തെ കൂലിയാ. ന്നാലും സാരല്യ..ഉച്ചക്കഞ്ഞീണ്ടല്ലോ..!?'

സീന്‍1/ഫോണ്ഇന്ലയം:

ഇനി നമുക്ക്നക്സ്റ്റ്`കോളറി'ലേക്ക്പോവാം. ആരോ `സംടൈം' ആയി ട്രൈ ചെയ്യുന്നു.
`ഹലോ..ആറാണ്'
`ഹലോ..ഞാന്ഹെഡ്മാസ്റ്ററാണ്‌'
`അതെ...ഹലോ മാഷേ..എന്നായുണ്ട്വിശേഷം. ഹൗ ആയൂ'
`ഓ..എന്തു പറയാനാ...സ്കൂളിലെ തിരക്കൊഴിഞ്ഞ്
എവിടാ നേരം..'
`ഓകെ..പിന്നെ(കോംപയറര്കൈതിരുമ്മുന്നു) വീട്ടില്എല്ലാവര്ക്കും ഷുഖം ?'
`അതെ'
`മാഷ്ക്ക്ഏത്പാട്ടാണ്വേണ്ടത്‌...?'
`പാട്ടല്ല..കുട്ടിയാണ്വേണ്ടത്‌..'`എങ്കില്‍..എന്റെ കുഞ്ഞിനെ സാറിന്ഡെഡിക്കേറ്റ്ചെയ്യട്ടെ ?'
`വൈനോട്ട്‌...പക്ഷേ..പ്രാസീജ്യേസ്‌...'
`ഒക്കെ ശരിയാകും. ഡോണേഷന്കൊറിയറായി നമ്പറിലേക്ക്വരും...'
ധാരാളം `കോളേഴ്സ്‌'വരുന്നുണ്ട്‌. ഹെഡ്മാസ്റ്റര്മാരാണെന്നു തോന്നുന്നു. ശരി നമുക്ക്ഇനി അടുത്തയാഴ് ഇതേസമയം ഇതേ ചാനലില്മീറ്റ്ചെയ്യാം. അണ്ടില് ദെന്‍..ഓകെ..ബൈ..ബൈ..
`മ്യൂംംംച്ചും' (ഒരു ഫൈ്ളയിംഗ്കിസ്സ്‌)


സീന്1 സൂപ്പര്സ്റ്റാര്‍ ലയം:

അമ്മയോട്:
`വളരെ നന്നായിട്ടുണ്ട്‌. നിങ്ങളുടെ മകള്നന്നായി പെര്ഫോം ചെയ്തിട്ടുണ്ട്
എന്ന്വിശ്വസിക്കുന്നോ ?'-ഹെഡ്മാസ്റ്റര്‍
`അതെ'
`ഞങ്ങള്ഒരോ റൗണ്ടും ശരിക്കും ശ്രദ്ധിച്ചു. പെര്ഫോമന്സ്റൗണ്ട്ഒകെ.
പക്ഷെ ടാലന്റ്റൗണ്ട്നിലവാരം പുലര്ത്തിയില്ല. ഒന്നുരണ്ടു തവണ തെറ്റിച്ചു..'
-രണ്ടാമത്തെ വിധികര്ത്താവ്‌.
കുട്ടിക്കും അമ്മയ്ക്കും മൗനം.
`ഹെഡ്മാസ്റ്റര്പറഞ്ഞതു തന്നെയാണ്എനിക്കും പറയാനുള്ളത്‌.
എങ്കിലും ഡൊണേഷന്? ഡിഡി/എം.ഒ/ റെഡി ക്യാഷ്‌...?'
`കൊണ്ടുവന്നിട്ടുണ്ട്‌...'
`കുട്ടിയെന്താണ്ഇങ്ങനെ ബലം പിടിക്കുന്നത്‌..ഇയാളെന്താ വി എസ്സോ..?'
(കൂട്ടച്ചിരി-കുഞ്ഞ്കരയുന്നു. അമ്മ തലകുനിക്കുന്നു)
(അമ്മയോട്‌)`നിങ്ങള് `സൂപ്പര്മദര്‍' ആയതിനാലും കുട്ടിയുടെ അച്ഛന്`സൂപ്പര്ഫാദര്‍' ആയതിനാലും, സഹോദരി `സൂപ്പര്ചരക്ക്'ആയതിനാലും ഡോണേഷന്`റെഡി ക്യാഷ് 'ആയതിനാലും...എത്ര മാര്ക്ക്കൊടുക്കാം,..?'-മൂന്നാമത്തെ വിധികര്ത്താവ്‌.
`ഒരമ്പത്‌, അല്ലെങ്കില്‍..പോരാ..ഒരമ്പത്തിരണ്ട്‌...'(കൈയ്യടി)`എന്താ സന്തോഷമായോ ?'-ഹെഡ്മാസ്റ്റര്‍-കൂട്ടകൈയ്യടി-

ക്ലിപ്പ്‌: കുട്ടി:
`കഴിഞ്ഞ എല്ലാ റൗണ്ടുകളിലും ഞാന്നന്നായി പെര്ഫോം ചെയ്തിട്ടുണ്ടെന്ന്വിശ്വസിക്കുന്നു. എനിക്ക്ഇനി സ്കൂളില്പോകണമെങ്കില്
നിങ്ങളുടെ സഹായം വേണം. അതുകൊണ്ട്പ്ലീസ്
വോട്ട്ഫോര്മീ..ന്റെ ഐ.ഡി. ഐ.എസ്‌.എസ്‌.-സ്പേസ്-എഫ്‌.ഒ.ഒ.എല്‍'

0 comments:

Post a Comment