Dec 19, 2011

സണ്ണി ലിയോണി-നാളയുടെ പ്രതീകം?!


സണ്ണി ലിയോണി-നാളയുടെ പ്രതീകം?!
http://blog.sunnyleone.com/
http://www.sunnyleone.com/home
'ഗൂഗിള്‍ പറയുന്നു, ഐശ്വര്യ വേണ്ട സണ്ണി ലിയോണ്‍ മതി' ഇന്ന് മാതൃഭൂമിയില്‍ കണ്ട വാര്‍ത്തകളില്‍ പൊതുജനങ്ങള്‍ ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വിഷയം. മലയാളികളെ ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്ത, സാധാരണ മനോരമ പത്രമാണ് ഇത്തരം വാര്‍ത്തകള്‍ക്ക് അമിത പ്രാധാന്യം നല്‍കാറുള്ളത്. മാതൃഭൂമിക്ക് എന്തുപറ്റി?


മാതൃഭൂമിയുടെ വാര്‍ത്ത തുടങ്ങുന്നതു തന്നെ 'ആരാണ് സണ്ണി ലിയോണി? വിദ്യാബാലന്‍ മുതല്‍ ഹാലി ബെറി വരെ ചൂടും തണുപ്പുമേകുന്ന താരങ്ങളുടെ പട്ടികയെടുത്താല്‍ സാധാരണക്കാരന്റെ മനസ്സില്‍ അത്ര പെട്ടൊന്നും കടന്നു വരാത്ത പേരാണ് സണ്ണി ലിയോണി' http://www.mathrubhumi.com/online/malayalam/news/story/1344171/2011-12-19/entertainment (ഇത് മാതൃഭൂമി ലിങ്ക്. പ്രിന്റ് പത്രങ്ങളില്‍ ഫുള്‍പേജ് സണ്ണിയുടെ ചിത്രത്തോടെയാണ് വാര്‍ത്ത വന്നിരിക്കുന്നത്). വാര്‍ത്തയില്‍ തന്നെ പത്രം സാധാരണക്കാര്‍ക്ക് പരിചയമില്ലാത്ത പേരാണ് സണ്ണി ലിയോണിയെന്ന് അവകാശപ്പെടുന്നുണ്ട്. അത് ജനകീയ വത്കരിക്കുന്നതിനാണ് അവര്‍ ഇന്ന് ഇത്രയും പ്രാധാന്യത്തോടെ വാര്‍ത്ത കൊടുത്തത് എന്നു വേണം കരുതാന്‍.


കരണ്‍ മല്‍ഹോത്ര എന്ന ഇന്ത്യക്കാരിയായ ഈ സുന്ദരി ലോകത്തിന് മുന്‍പില്‍ തന്റെ ശരീരം വിറ്റഴിക്കുന്ന 'പോണ്‍സിനിമ' യിലെ ഹീറോയിന്‍ ആണ്. അവരാണ് ഗൂഗിളില്‍ ഏറ്റവും അധികം സെര്‍ച്ച് എന്നാണ് ഗൂഗിളിന്റെ വാദം. കാര്യം എന്തൊക്കയാണെങ്കിലും, വ്യക്തിപരമായി ഒരോ പ്രൊഫഷന്‍ തിരഞ്ഞെടുക്കുക എന്നത് വ്യക്തി സ്വാതന്ത്ര്യമാണ്. വിദേശരാജ്യങ്ങളില്‍ വ്യഭ്യചാരവും, നഗ്നത പ്രദര്‍ശന വില്‍പ്പനയും അനുവദനീയമാണ്. എന്നാല്‍ ഇന്ത്യന്‍ ഗവണ്‍മന്റ് ഇത്തരം കാര്യങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍, സണ്ണി ലിയോണി എന്ന പെണ്‍കുട്ടി നമ്മുടെ പെണ്‍കുട്ടികളുടെ ഹീറോയിന്‍ ആവുകയാണ്. ആരാധികയാവുകയാണ്.


ബിഗ് ബോസ് എന്ന ടീവി പരിപാടിയില്‍ പങ്കെടുത്ത ലിയോണിയെ ഒരു ദൈവത്തെപ്പോലെയാണ് പെണ്‍കുട്ടികള്‍ ഏറ്റെടുത്ത് കൊണ്ടു നടക്കുന്നത്. http://blog.sunnyleone.com/ എന്ന അവരുട ബ്ലോഗില്‍ ഇതെക്കുറിച്ചുള്ള വീഡിയോ, വിവരണങ്ങള്‍ എന്നിവയുമുണ്ട്. (ആരും തിരഞ്ഞ് ബുദ്ധിമുട്ടരുത്.) അവര്‍ക്ക് സ്വന്തമായി ഓഫീഷ്യല്‍ വെബ്‌സൈറ്റും, വേണമെങ്കില്‍ അതില്‍ എല്ലാവര്‍ക്കും നേരിട്ട് അംഗവുമാകാം. അവരുടെ സുന്ദര നഗ്നമേനി കണ്ടാസ്വദിക്കുകയുമാവാം. ചിലദിവസങ്ങളില്‍ അവര്‍ വിവസ്ത്രയായി ഓണ്‍ ലൈന്‍ വരാറുണ്ട്. വരുന്ന ദിവസങ്ങളുടെ ഡേറ്റുകള്‍ പ്രസ്തുത വെബ്‌സൈറ്റില്‍ ലഭ്യമാണ്.


ഇടക്കാലത്ത് മലയാള സിനിമ നടിമാരുടെ ബ്ലൂ ഫിലിമുകള്‍ ഉണ്ടെന്ന് പറഞ്ഞ്, ഏതാണ്ട് രൂപ സാദൃശ്യമുള്ള മറ്റെതെങ്കിലും സ്ത്രീകളുടെ പോണ്‍ വീഡിയോ നാടുകളില്‍ പ്രചുരപ്രചാരം നേടാറുള്ളത് എല്ലാവര്‍ക്കുമറിയാം. ഇനിയിപ്പോ, മലയാളത്തിലെയും, ഹിന്ദിയിലെയും പ്രമുഖ താരങ്ങള്‍ അവര്‍ തന്നെ അവരുടെ പോണ്‍ വീഡിയോകള്‍ മാര്‍ക്കറ്റില്‍ ഇറക്കി മത്സരിക്കുന്ന ഒരു കാലം വന്നേക്കും അല്ലെ? കാരണം ബോളിവുഡ് സംവിധായകരും നടന്മാരും സണ്ണി ലിയോണിയെ തന്റെ നായികയാക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നതോടെയാണ് വാസ്തവത്തില്‍ ലിയോണി ഇന്ത്യയില്‍ പ്രസിദ്ധയാവുന്നത്. അപ്പോള്‍, ലിയോണിക്ക് സ്വാഭാവികമായി പ്രാധാന്യവും ആരാധകരും കൂടുമെന്നതില്‍ ഒരു സംശയവുമില്ല. അപ്പോള്‍ ഐശ്വര്യറായും, കരീനയും, മുംതാസും, വിദ്യാബാലനുമൊക്കെ എങ്ങിനെ പിടിച്ചു നില്‍ക്കും. അപ്പോ..'പോണെങ്കില്‍ പോണ്‍'.  എങ്കിലും കൊച്ചു കേരളത്തില്‍ രണ്ടുമൂന്നു വര്‍ഷമായി ലിയോണിയുടെ പോണ്‍ വീഡിയോ മാത്രം കളക്ഷന്‍ ചെയ്യുന്ന വിരുതന്മാരുമുണ്ട്. കേരളം ഭയങ്കരം!


എന്തായാലും കേരളത്തിലെ കൊച്ചുകുട്ടികള്‍ ഇന്നുമുതല്‍ (അറിയാത്തവര്‍) ഒരു പുതീയ വാക്കുകൂടി പഠിക്കുന്നു. പോണ്‍ വീഡിയോ/പോണ്‍ സിനിമ. കാലക്രമേണ അന്താരാഷ്ട്ര പോണ്‍ വീഡിയോ/ഫിലിം ഫെസ്റ്റിവല്‍, പോണ്‍ സിനിമകളുടെ റിലീസ് എന്നിവയൊക്കെ പ്രതീക്ഷിക്കാം. എന്തായാലും നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് ഐശ്വര്യ റായിയോടൊപ്പം, കെയ്റ്റ് വിന്‍സലേറ്റിനുമൊപ്പം, ഷക്കീറയൊടൊപ്പം, ഇന്ദിരാഗാന്ധിയോടൊപ്പം, മദര്‍ തെരേസയൊടൊപ്പം വച്ചാരാധിക്കാന്‍ ഒരാള്‍ കൂടി 'സണ്ണി ലിയോണി' (ഇനി എപ്പോഴാണാവോ നമ്മുടെ ലാലേട്ടനും സണ്ണി ലിയോണിയും കൂടെ മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തില്‍ 'ഒരായിരം സംസ്‌കാരങ്ങള്‍, ഒരേ വികാരം' എന്നു പറഞ്ഞ് പ്രത്യക്ഷപ്പെടുന്നത്. നമുക്ക് കാത്തിരിക്കാം.)