Nov 15, 2010

ചികിത്സ


എവിടെ കത്തിയും
കത്രികയും ?
എനിക്ക്മുറിക്കാന്‍
ശവശരീരങ്ങളെവിടെ ?
നാളയെ
ശവകുടീരങ്ങളാക്കാതിരിക്കാന്‍...
ജീവിപ്പിക്കാന്‍, ശക്തമാക്കാന്‍...


ഇന്ന്,
ശവശരീരങ്ങള്ക്കിടയില്ഞാന്‍.
എവിടെയാണ് ഹൃദയം ?
അന്നനാളത്തിലൂടെ,
ആമാശയത്തിലൂടെ,
വന്കുടല്വഴി
ധമനികളാല്‍, ഞരമ്പുകളാല്‍
തലച്ചോറില്തീര്ത്തൊരു ചിത്രം!
സുന്ദരം...അതി സുന്ദരം...


ഉള്ത്തുടിപ്പിന്റെ മാറ്റൊലി,
കുഴല്വഴി കാതില്!
അവന് അര്ബുദമൊ ?
മഞ്ഞക്കാമലയോ ?

ലക്ഷണം അഞ്ചാം പനിയുടെ,
വസൂരിയുടെ,
ചിക്കന്പോക്സിന്റെ...
വിളറിയ കടലാസില്‍
വാമോളും, പാരസറ്റമോളും
മോക്സിനും, ഫ്ളുകോര്ട്ടും
ബെറ്റ്നോവെറ്റ് സിയും...

എന്റെ പുസ്തകത്തിലെ
മോര്ച്ചറികളില്‍..
ശാകുന്തളമുണ്ട്,
രാമായണമുണ്ട്
ആശാനും വള്ളത്തോളും
പിന്നെയുറഞ്ഞ് കിടക്കും
അയ്യപ്പനും കെ.ജി.എസ്സും...
ഇപ്പോള്‍...
എനിക്കുചുറ്റും..
രോഗക്കൂമ്പാരങ്ങള്
മാത്രം....

(13.5.1998)

0 comments:

Post a Comment