Nov 14, 2010

ദേശാടനക്കിളികള്‍ കരയാറുണ്ട്‌

ദേശാടനക്കിളികള്‍ കരയാറുണ്ട്‌....

ദേശാടനക്കിളികളുടെ മനസ്സ്പലപ്പോഴും ദേശാടനം ചെയ്യാറുണ്ടത്രെ. ശരീരത്തേക്കാള്മുമ്പേ. സ്വഗൃഹം അസ്വസ്ഥമാവുമ്പോള്‍. സാഹചര്യങ്ങള്അസഹനീയതകൊണ്ട്മൂടുമ്പോള്‍. അവ മുന്പേ പറക്കുന്ന പക്ഷികളാവുന്നു. നല്ലതീരം തേടി! പിന്നീട് ശരീരവും.അന്ധകാരം ആധികാരികമായി മുന്നേറിയ സവിശേഷതകളില്ലാത്തൊരു വൈകുന്നേരം. തീരത്തോട്ചേര്ന്ന്കാമുകനായി ചാഞ്ഞ കടലിന്റെ ഹൃദയമിടിപ്പുകള് തിരകളായി. ഇടയ്ക്കെപ്പോഴോ അവന്റെ കൈകള്അനിയന്ത്രിത മൃദുലതയില്ഇരച്ചു കയറി. ആശ്വാസമായി ഊര്ന്നിറങ്ങി

മിതമായ തിരക്കില്ഒറ്റപ്പെട്ട്, ദൂരെ കടല വില്ക്കുന്ന ചെറുക്കനെ വീക്ഷിച്ച്ലക്ഷ്മണ്പൂഴിയില്ചരിഞ്ഞു കിടന്നു. അവിടെയും ഇവിടെയും കൂണുപോലെ യുവമിഥുനങ്ങള്‍. ചിലര്ഭയന്ന് പരസ്പരം സെന്റീമീറ്ററുകളുടെയും മീറ്ററുകളുടെയും ദൂരം അളന്നിരുന്നു. മറ്റുള്ളവര്വളരെ സ്വതന്ത്രരായി. അസൂയയുടെ മെഴുക്കുപുരട്ടിയ ദൃഷ്ടികള് അവരെ പലഭാഗത്തു നിന്നും വന്നു തലോടി. കൂട്ടത്തില് ലക്ഷ്മണിന്റെയും.`അഞ്ചുവയസ്സുള്ള ചെക്കന്റെ തന്ത. അടുത്തയാള്അണ്ടര് പ്രൊഡക്ഷന്‍. എന്നിട്ടും നിന്റെ ആര്ത്തി തീര്ന്നില്ലെ ?'പിറകില് നിന്നുള്ള ശബ്ദമായതിനാലും മുന്പരിചയമുള്ളതിനാലും ഇപ്പോള്വരുമെന്ന പ്രതീക്ഷയുള്ളതിനാലും ദൃഷ്ടിയെടുക്കാതെ , സുഹൃത്തും അവിവാഹിതനുമായ വെങ്കിടേഷിന്റെ മൂര്ച്ഛയേറിയ പ്രയോഗത്തിന്ലക്ഷ്മണ്കാര്യമായൊന്നും പ്രതികരിച്ചില്ല.`ഭാര്യ പ്രസവിക്കാന്പോവുമ്പോള്എല്ലാ ഭര്ത്താക്കന്മാര്ക്കും തോന്നുമെന്ന്പറഞ്ഞു കേട്ടിട്ടുണ്ട്‌. ഇപ്പോള് ശരിയാണെന്നും തോന്നുന്നു' ലക്ഷ്മണ്ന്യായീകരണങ്ങളില്കീഴടങ്ങാനുള്ള വിഫല ശ്രമം നടത്തി.`അതെയതെ, ഈയിടെ നടക്കപ്പെട്ട പീഡനങ്ങള്സിംഹഭാഗവും ചെയ്തത്വിവാഹിതരാണെന്നാണ് അറിവ്‌. ഞങ്ങള്ചെറുപ്പക്കാര്എത്രയോ ഭേദപ്പെട്ടവര്' വെങ്കിടേഷ്വിടാനുള്ള ഭാവമല്ലായിരുന്നു.`അല്ലെങ്കിലും പൊതുവെ നമ്മുക്ക്എന്തും ഒളിച്ചു ചെയ്യാന്ഒരു രസമാ. ആം . റൈറ്റ്?'- ലക്ഷ്മണ്കുലുങ്ങിച്ചിരിച്ചു. ചിരിച്ചപ്പോള്സര്ക്കാരാപ്പീസിലെ കസേരയില്കുറച്ചു ജോലിയും ബാക്കി ഉറക്കവും നല്കി പരിപോഷിപ്പിച്ച വയര് ഇടുങ്ങിയ ഷര്ട്ടിനുള്ളില്കിടന്നു വീര്പ്പുമുട്ടി.

`എവിടെ കക്ഷി ? കൃത്യസമയത്ത്വരാമെന്ന്പറഞ്ഞിട്ട്‌. ഒരു വിവരവുമില്ലല്ലോ. അവസാനത്തെ ടേപ്പും വാര്ത്താ സെക്ഷനിലെത്തിച്ചാവും ഇനി അവള് വരിക'ലക്ഷ്മണ്കണ്ണുകള്ദൂരെ എറിഞ്ഞു. അങ്ങകലെ ഉപ്പിച്ച തൂണുകളുമായി ജീര്ണ്ണിച്ച കടല്പ്പാലം. കടല്വിഴുങ്ങാത്തവ ദുരന്തസ്മരണയായി മരണവും കാത്ത്കൈമോശം വന്ന ജീവിതംപോലെ അത്‌.`അണ്ണാ..കടലൈ...കടലൈ'വെങ്കിടേഷ് മുകളിലെ പോക്കറ്റില്നിന്നും മൊബൈല്പുറത്തെടുത്തുവെച്ച് തിരഞ്ഞു.`അണ്ണാ...എന്നയിത്മോട്ടറോളായാ..രൊമ്പ മോസം സെറ്റ്‌. ഇന്ത പാര്‌. ജോണിഎറിക്സണ്‍. എന്ന ശബ്ദം..എന്ന പോട്ടം..' അവന്ആവേശം കൊണ്ടു. 

അഴുക്കുപുരണ്ട ഉള്ളം കയ്യില്മൊബൈല്ഫോണ്കിടന്ന്പ്രകാശം പരത്തി.ആറു രൂപ നല്കി മൂന്നു പാക്കറ്റ്കടലവാങ്ങിക്കുമ്പോഴും വെങ്കിടേഷിന്ആശ്ചര്യം പിന്മാറിയില്ല. കാലാനുസൃതമായ മാറ്റം മുറ്റിനിന്ന കൊച്ചുപയ്യന്റെ മുഖത്തുനിന്നും ആശ്ചര്യത്തിന്റെയും പകപ്പിന്റെയും കണ്ണുകളെടുക്കാതെ വെങ്കിടേഷ്തന്റെ പഴയ മൊബൈല്തെല്ലു മനഃസ്താപത്തോടെ കീശയിലിട്ടു.`ഇതില് പടമെടുക്കാന്‍..'`പടാമാ.എന്ന റൊമ്പ അളഗാന പടം. ഇന്തപാര്'. അവന് കൊട്ടയ്ക്കകത്തെ സെറ്റിലെ ബട്ടണമര്ത്തി. അശ്ളീലചിത്രത്തിന്റെ പോസ്റ്റര്പോലെ കുറച്ചെണ്ണം മിന്നിമാഞ്ഞു. വെങ്കിടേഷിന്റെ മുഖം ചുളിഞ്ഞു. ലക്ഷ്മണ്പകച്ചു. ഭാവവ്യത്യാസമില്ലാതെ പയ്യന്മൊബൈല്വീണ്ടും വീണ്ടും ഞെക്കി. `ഇന്ത പടഗളെല്ലാം ബീച്ചിലെതാന്‍. എല്ലാമെ ലൈവ്ഫോട്ടോസ്‌. എന്ന ജൂമിങ്'കൂടുതല്സമയം അനുവദിക്കുകയാല്അവന്സഭ്യതയില്നിന്നും പറന്ന് മറ്റെവിടെയെങ്കിലും ചേക്കേറുമെന്ന ഭയത്താല്അവര്അവനെ ഓടിച്ചുവിട്ടു. പോവുന്നമുറയ്ക്ക്തമിഴിലെ ഏറ്റവും മുന്തിയ നാറുന്ന തെറി വലിച്ചെറിയാനും അവന്മറന്നില്ല.

`വേണ്ടീരുന്നില്ല ' വെങ്കിടേഷിന്റെ അസ്വസ്ഥതകള്ക്കിടയില്എപ്പോഴോ ലക്ഷ്മണ്നിശ്ശബ്ദനായി. അവര്ക്കിടയില് മൗനം ഇടിഞ്ഞു വീണു.`എടൊ തനിക്ക്ഇതേക്കുറിച്ച്എഴുതാനാവുമല്ലൊ. ഒരു പത്രപ്രവര്ത്തകന്ഇതിന്റെയെങ്കിലും സ്വാതന്ത്ര്യമുണ്ടെന്ന് കരുതുന്നു'`ഒക്കെ വെറുതെ. ജേര്ണലിസം ഇസ്ഇഞ്ചൂറിയസ്ടു ഹെല്ത്ത് 'വെങ്കിടേഷ്ലക്ഷ്മണിന്റെ വാക്കുകള്മുറിച്ചു.`എന്താണാവോ രണ്ടുപേരും ഇന്ന്പ്രത്യേക മൂഡിലാണല്ലൊ. വിവാഹിതക്ക്കടന്നുവരാമോ ?' മധുരശബ്ദത്തോടെ വാണിവിവേകിന്റെ രംഗപ്രവേശനം.

`എവിടായിരുന്നു ഇത്രനേരം ?' ലക്ഷ്മണ്കടലപാക്കറ്റ്നല്കികൊണ്ട്ചോദിച്ചു. `തനിക്ക്വേണ്ടി വാങ്ങിച്ചതാ. എന്റേതു കഴിഞ്ഞപ്പോഞാന്പയ്യെ കൈവെച്ചു' ലക്ഷ്മണ് ഊറിചിരിച്ചു. `അല്ലെങ്കിലും ആണുങ്ങള്ഇങ്ങനെയാ..അപ്പോള്ഉള്ളത്മാത്രം. ഒരര്ത്ഥത്തില്സെല്ഫിഷ്'`നീ മറ്റെന്തോ അര്ത്ഥം വെച്ച് സംസാരിക്കുന്നതുപോലെ'വെങ്കിടേഷിന്സംശയം.`ഞാന്കുറച്ചു ജനറലൈസ്ചെയ്തു എന്നേ ഉള്ളൂ. എടാ വെങ്കി, ഇതാവാം ആണിന്റെയും പെണ്ണിന്റെയും ചിന്തകളുടെ അന്തരം. ആണ്ചിന്തിക്കുന്നത്ഒന്ന്, പെണ്ണ്ചിന്തിക്കുന്നത് മറ്റൊന്ന്‌. ഈചങ്ങാതി വല്ലാത്തൊരു സാധനമാ അല്ലെ ?'`ആര്? ലക്ഷ്മണിന് സംശയം. വെങ്കിയുടെ മുഖത്തും അത്പ്രതിഫലിച്ചു.

`ദൈവം'വാണി ചെറുതായി ഒന്നു ചിരിച്ചു. അവരും.`എന്തായി തന്റെ സംപ്രേക്ഷണം ? എല്ലാം ടേപ്പും കൊടുത്തിട്ടാണോ വന്നത്‌..അല്ലെങ്കില്ഇനിയിപ്പൊ വിളി തുടങ്ങുമോ...?'ലക്ഷ്മണ്എഴുന്നേറ്റുകൊണ്ട്ചോദിച്ചു.`ആകാശവാണിയില് നിന്നും എന്തായാലും വിളിക്കില്ല. പക്ഷേ...മൂന്നു തവണ വിവേകേട്ടന് വിളിച്ചു. മൂപ്പര്നാലുമണിക്ക്സ്കൂള്വിട്ട്വന്നാ പിന്നെ വിളി തുടങ്ങി. സംശയാ..... രോഗം മൂര്ച്ഛിക്കുന്നതിനനുസരിച്ച്വിളിയുടെ എണ്ണവും കൂടും. യൂഷ്വല്പ്രൊസീജര്‍. മൊബൈലായതുകൊണ്ട്എപ്പോ വിളിച്ചാലും ഞാന് സ്റ്റുഡിയോവിലാന്നു പറയും' വാണി നിറുത്തി.

`എപ്പോഴും എങ്ങനെയും കളവുപറയാനുള്ള ഉപകരണം. അല്ലെ..? 'വെങ്കിടേഷിന്റെ ചോദ്യം മറ്റു രണ്ടു വിവാഹിതരും ചിരിയാല്സ്വീകരിച്ചു.`സാറിന്വീട്ടിലെത്തിയാല്ഇന്ന് ക്വസ്റ്റന്എയര് പൂരിപ്പിക്കേണ്ടി വരുമല്ലൊ..അല്ലെ...?'വാണി ഒരു താക്കീതെന്നപോലെ വരാനിരിക്കുന്ന ഭവിഷ്യത്തിനെക്കുറിച്ച്ലക്ഷ്മണിനെ ഓര്മ്മിപ്പിച്ചു.`വൈകുന്നേരങ്ങളിലെ കുറച്ചു സമയംമാത്രമാണ്എനിക്ക്ഏക ആശ്വാസം. ചെറിയ ഇടവേളകളിലെ വലിയ സൗഹൃദം, ഷെയറിങ്‌. വൈകുന്നേരം ചെല്ലുമ്പോള്ഒരു നുണ. ബൈക്കിന്റെ ടയര്പങ്ചറായി, ട്രാഫിക്ബേ്ളാക്ക്, എക്സിബിഷന്‍..ഇനി അതൊന്നുമില്ലെങ്കില്ഒരു പഴയ സുഹൃത്തിനെ കണ്ട കഥ. കാര്യം വെരി സിമ്പിള്‍...'ലക്ഷ്മണ്ദൂരേക്ക്നോക്കി നടക്കുവാന് തുടങ്ങി.`എന്തായി വെങ്കി നിന്റെ കല്യാണം ?'വാണിയുടെ ചോദ്യത്തിന് വെങ്കിടേഷ്മൗനം ഉത്തരമായി നല്കി.`ദാമ്പത്യമെന്നാല്ഒരു അഡ്ജസ്റ്റുമെന്റാണ്‌.

ശരിയല്ലെ വാണി ? ലക്ഷ്മണിന്റെ ചോദ്യം വാണിയില് മ്ളാനത പടര്ത്തി.`ഒരുതരം കീഴടങ്ങല്‍. ചിലപ്പോഴൊക്കെ തോന്നാറുണ്ട് സ്ത്രീയുടെ ജന്മം ഒരു ഉപകരണം മാത്രമാണെന്ന്'വാണി കൂടുതല് സെന്റിമെന്റല്ആയതുപോലെ വെങ്കിടേഷിന്തോന്നി.`വണ്ടര്ഇന്സ്ട്രുമെന്റ് ഫോര്എന്ജോയ്മെന്റ്എന്ന്ഞങ്ങളില്ചിലര്പറഞ്ഞു ചിരിക്കാറുണ്ട്‌. മലയാളത്തില്ഭയങ്കര രാക്ഷസിയെന്നും 'വെങ്കിടേഷ്ക്രൂരമായി ചിരിച്ചു.`സ്റ്റുപ്പിഡ്സ്! `വെരി ഇമ്പോര്ട്ടന്റ്ഫോര് എവരിവണ്' എന്നും മലയാളത്തില്`ഭൂമിയുടെ രക്ഷകി' എന്നും ഞാന്തിരുത്തിയാലോ ?'വാണിയുടെ മുഖം ചുവന്നു തുടുത്തു. സ്ത്രീപക്ഷവേദിയുടെ പ്രവര്ത്തക സജീവമായി. വേണ്ടീരുന്നില്ല എന്നര്ത്ഥത്തില്ലക്ഷ്മണ്വെങ്കിടേഷിന്റെ മുഖത്തു നോക്കി. അവര്ക്കിടയില്അറിയാതെ മൗനം വീണ്ടും മഴക്കാറുപോലെ ഉരുണ്ടുകൂടി.

`ജീവിതത്തില് എല്ലാവരും ഇങ്ങനെയാ..കുറച്ചു കഴിയുമ്പോള്എല്ലാം മടുക്കും. ജീവിത പങ്കാളിയെപ്പോലും'വാണി ആരോടെന്നില്ലാതെ.`വെറുപ്പുകള്മടുപ്പുകളാവുമ്പോള് ജീവിതം യാന്ത്രികമാവുന്നു. പിന്നീട്കിടപ്പറയില്പോലും ആര്ക്കോവേണ്ടി..'ലക്ഷ്മണ്വാണിയോടൊപ്പം ചേര്ന്നു.` അവിവാഹിതനെ നിങ്ങള്രണ്ടു വിവാഹിതര്ചേര്ന്ന്നിരാശപ്പെടുത്തുന്നു'വെങ്കിടേഷ് അവരുടെ ചിന്താസരണികളെ മുറിച്ചു.`ഒരിക്കലുമല്ല. വിവാഹം ഒരു മേല്പ്പാലമാണ്‌. ബന്ധങ്ങളുടെ കല്ത്തൂണുകളില്നിര്മ്മിക്കപ്പെട്ടവ

ഒരിക്കലും അവ തുരുമ്പെടുക്കാതിരിക്കണം'ലക്ഷ്മണ്വെങ്കിടേഷിന്റെ ചുമലില്കൈവെച്ചു. അയാളുടെ കണ്ണുകളില്അവ്യക്തമായ കാഴ്ചപ്പാടിന്റെ പ്രകാശവലയം വെങ്കിടേഷ് കണ്ടു. അതിന്റെ പ്രഭാവലയത്തില്അവന്അകപ്പെട്ടതുപോലെ.`പരിഗണന അതാണ് മുഖ്യം. പൊതുവെ നിങ്ങള്ആണുങ്ങള്തരാത്തതും അതാണ്‌. അവര്ക്കാവാം. അവര്ക്കാവുമെങ്കില്എന്തുകൊണ്ട്ഞങ്ങള്ക്കുമായിക്കൂടാ..'വാണിയില് എന്തോ ആളി.
`
നിങ്ങള്ക്ക്വ്യഭിചരിക്കാം. സ്ത്രീ വ്യഭിചരിച്ചാല് നിങ്ങള്ഉപേക്ഷിക്കുന്നു. ആദ്യരാത്രിയുടെ ഇരുണ്ട യാമം വരെ സ്ത്രീക്കു മാത്രമല്ല കന്യാകാത്വം സൂക്ഷിക്കേണ്ടത്‌. അത്പുരുഷനുമാവാം. നിര്ഭാഗ്യവശാല്നിങ്ങള്ക്ക്കന്യാചര്മ്മമില്ലാതായിപ്പോയി. അത് ഞങ്ങളുടെ നിര്ഭാഗ്യവും നിങ്ങുടെ ഭാഗ്യവും'വാണി പൂര്വ്വാധികം ശക്തിയോടെ ആഞ്ഞടിച്ചു. ലക്ഷ്മണ്കൂടുതല്ചിന്താധീനനായി. അവള്ഇനിയും വാചാലയാവുന്നതും എന്താണ്പറയുന്നതെന്ന്സങ്കല്പിക്കുവാന്പോലുമാവാതെ വെങ്കിടേഷ്ഇതികര്ത്തവ്യതാമൂഢനായി നടന്നു

വാണിയുടെ ദൃഷ്ടിക്കുപോലും മൂര്ച്ഛയേറിയതുപോലെ.`വെങ്കീ..നീ ഒരു അവിവാഹിതനാണ്‌. വിവാഹിതനാകുവാന് പോകുന്നവന്‍. ഒരിക്കലും തീരാ പ്രാരബ്ധങ്ങള്പേറാന്ഞങ്ങളെപ്പോലെ വിധിക്കപ്പെട്ടവന്‍. എന്നു കരുതി നീ ഒരിക്കലും ഒരു സന്ന്യാസിയായിക്കൂടാ. നിന്റെ വിധി നീ നിര്ണ്ണയിക്കുക. ഞങ്ങള്ക്ക്പറ്റിയത്നിനക്ക് പറ്റാതിരിക്കാന്, ഞങ്ങള്അറിയാത്തത്നീയറിയാന്, ഞങ്ങളിലെ അപൂര്ണ്ണത പൂര്ണ്ണതയിലേക്ക്എത്താന്‍..നീ..വിവാഹിതനാവുക..'അവര്ക്കിടയില് ശബ്ദമില്ലായ് വീര്പ്പുമുട്ടി. ചക്രവാളത്തിലെ സൂര്യന്അന്ധാളിപ്പ്‌. അവന്കടലിന്റെ ഗര്ഭപാത്രത്തിലേക്ക്പിന്വാങ്ങി. ബീച്ചിലെ ഇരുളില് അങ്ങിങ്ങ്തെരുവ്വിളക്കുകള്തെളിഞ്ഞു. മുമ്പത്തേക്കാള്ഏറെ ആളുകള് എത്തിത്തുടങ്ങി. വഴിയോരത്തെ തട്ടുകടയിലെ മുട്ടയും പട്ടാണിക്കടലയും ചേര്ത്തുള്ള റോസ്റ്റ്കഴിച്ചുകൊണ്ടിരിക്കെ വാണി തുടര്ന്ന് പറഞ്ഞു.`ഇപ്പോള്ഏഴു മണി. ഞാന്ഇപ്പോള്സ്റ്റുഡിയോവില്നിന്ന് ഇറങ്ങിയതേ ഉള്ളൂ.

മിസ്റ്റര്ലക്ഷ്മണ്താങ്കള്ഏതു സുഹൃത്തിനെ എവിടെ എപ്പോഴാണ്കണ്ടത്? ഉടനെ കാണാനിടയുള്ളതോ വിളിക്കാനിടയുള്ളതോ ആയ സുഹൃത്തിന്റെ പേരൊന്നും പറയാതിരിക്കാന്ശ്രമിക്കുക. അവിവാഹിതനായ ചെറുപ്പക്കാരാ. നിനക്ക്ഇന്ന്പത്രമാഫീസില്ജോലിയൊന്നുമില്ലെങ്കില് ഇന്നത്തെ സായാഹ്നം കടലിനു കൊടുക്കുക. പരിമിതികളൊന്നുമില്ലാതെ അതിന്റെ അഗാധതയിലേക്ക്അലിയുക. ഒരു പറവയെപ്പോലെ ചിറകു വിരിച്ച്ദേശാടനം ചെയ്യുക. എന്നിട്ട്വിവാഹിതനാവാന്കൂടുതല്കരുത്താര്ജ്ജിക്കുക. ഭീരുവിനെപ്പോലെയല്ലാതെ അഭിമാനിയെപ്പോലെ ജീവിക്കുക. അടുത്ത തവണ ഇനിയും കാണുന്നതുവരെ, ബന്ധം സൂക്ഷിക്കുക. ഒരു മുത്തുച്ചിപ്പിപോലെ. ഒരു നോവായി. അനുഭൂതിയായി '.ഒരു അവിവാഹിതനെ മറ്റൊരു വിവാഹിതന്ഏല്പിച്ച്അവള് പറന്നകന്നു. ഒരു ദേശാടനക്കിളിയെപ്പോലെ. ദേശാടനക്കിളികള്ക്ക് സ്വഗൃഹത്തില്അസഹനീയാവസ്ഥ വരുമ്പോഴാണത്രെ അവര്ദേശാടനം ചെയ്യാറുള്ളത്‌...!

0 comments:

Post a Comment