Nov 15, 2010

നമ്മള്‍


പ്രണയത്തിന്
നിന്റെ മണമാണ്
സ്നേഹത്തിന്
നിന്റെ ചൂരാണ്
സൗഹൃദത്തിന്
നിന്റെ സാമീപ്യമാണ്


മുത്തശ്ശിയായും
അമ്മമ്മയായും
അമ്മയായും
ഭാര്യയായും
കാമുകിയായും
കൂട്ടുകാരിയായും
അയല്ക്കാരിയായും
നീ മാത്രം
മാറുന്നു !?


നടക്കുമ്പോള്‍
കിടക്കുമ്പോള്‍
ഉറങ്ങുമ്പോള്‍
ചിരിക്കുമ്പോള്‍
ചിന്തിക്കുമ്പോള്‍
കരയുമ്പോള്‍
മുറിപ്പെടുമ്പോള്
ഒറ്റപ്പെടുമ്പോള്‍
വേദനിക്കുമ്പോള്‍
നീ മാത്രം
തെളിഞ്ഞു വരുന്നത്
!?

ഞാന്ഞാനായും
നീ നീയായും
മാത്രമാവുമ്പോള്‍;
ഞാന്നീയും
നീ ഞാനുമാവുന്നതല്ലേ
സത്യം ?
പരമാര്ത്ഥം ?


(20.09.2010 )

0 comments:

Post a Comment