Nov 15, 2010

ഗദ്ഗദം


ആത്മാവിലെ തളം കെട്ടിയ
വിങ്ങലുകള്ക്കിടയില്‍
ഉറഞ്ഞു കിടക്കുന്ന മുഖമെനിക്ക്
മായ്ക്കാനാവില്ല..
അറുപത് ജന്മങ്ങള്
കഴിഞ്ഞതുപോലെ...

വ്യര്ത്ഥമായ
മോഹക്കൂമ്പാരത്തിനിടയില്‍
കളഞ്ഞ് കിട്ടിയ വൈഡൂര്യം !
വിലറിയും മുമ്പ്...
വിലപറഞ്ഞവര്
അവകാശമുറപ്പിക്കുന്നു...

കൂരിരുട്ടിലെ കനല്ക്കട്ടപോലെ
അകത്തളങ്ങളില്കിടന്ന്
ഉരുക്കുന്ന മനസ്സ് !
ഗര്ത്തങ്ങള്സൃഷ്ടിച്ചുകൊണ്ട്
അമൂര്ത്ത രൂപങ്ങള്‍
ഹൃദയത്തെ കുത്തിമുറിച്ചു...

എന്റെ വാരിയെല്ല്
പറിച്ച് മാറ്റെപ്പെടുന്നു.
അസ്തികള്പൂക്കുമ്പോള്
വെഞ്ചാമരങ്ങള്കൊഴിയുമ്പോള്‍
ദേവതാരു ചിരിക്കുമ്പോള്‍
മൂകത !
വാക്കുകള്നിശബ്ദത പാലിക്കുന്നു.

ഉപയോഗിക്കുന്നവരും
ഉപയോഗിക്കപ്പെട്ടയാളും
നശിക്കുന്ന ദിവ്യാസ്ത്രം !
എന്നില്പൊട്ടിമുളച്ച
അപൂര്വ്വതകളില്ഒന്നു മാത്രം.

ദിവ്യാസ്ത്രപ്രയോഗത്തിന്
മുമ്പ്, അലക്ഷ്യമാണെന്ന്...
വില്ലു കുലച്ചതാണൊ തെറ്റ് ?
അസ്ത്രവിദ്യ അഭ്യസിച്ചതോ ?
എങ്കിലും
ഉപയോഗച്ചവന് നേരെ
പാഞ്ഞടുക്കുന്ന ദിവ്യാസ്ത്രം...
രണ്ട് കയ്യും കൂപ്പി,
നിര്ന്നിമേഷനായ്...
'അഹല്ല്യ' യെ മനസ്സില്
ധ്യാനിച്ച്, വിധിയെ പുണര്ന്ന്
ഞാന്നില്ക്കുകയാണ്.

അടുത്ത ജന്മങ്ങള്
ഞാന്ചോദിക്കുകയാണ്
കാലത്തിന്റെ നേരമ്പോക്കില്‍
ഞാനാദ്യമെത്തുന്നതെങ്കില്‍
എന്റെ കാത്തിരിപ്പും കൂടെ !

കൂരിരുട്ടത്ത് പ്രഭചൊരിയുന്ന
ദിവ്യ ചേതസ്സിനെ
ഒരു നോക്ക് കാണാന്‍
ആരോരുമറിയാതെ,
ആരോടും ചോദിക്കാതെ
താലോലിക്കാന്‍...

അന്വര്ത്ഥമായ
വികാര തീവ്രമായ
ഞാണൊലികളെ
ശിരസ്സില്തീര്ത്ത്,
ഒരു വനദേവനായ്
പുമാലകള്ഇറുക്കുന്ന
വനകന്യകളെ ഭയപ്പെടുത്തുന്ന
ഭ്രമരത്തിന്റെ ചിറകുകളായ്
ഓര്മ്മയുടെ ബാണ്ഡക്കെട്ടുമായ്
മുള്വഴികള്താണ്ടുന്ന
പാഥികനെപ്പോലെ
ചിരിച്ചുകൊണ്ടു തന്നെ
യാത്ര തുടരാം...

ഒലിച്ചിറങ്ങുന്ന കണ്ണീരിനും
ചോരയ്ക്കും ഒരേ മണം !
തലച്ചോറിലെ അറകള്‍
ചിതലരിക്കുന്നുവോ ?
മനസ്സുകൊണ്ട് അതിനെ
പുതപ്പിച്ച്,
ചെറിയ വിറയലോടെ,
ഞാന്യാത്ര തുടരുന്നു.
ഇപ്പോഴും, എപ്പോഴും....


(12.6.2000)

0 comments:

Post a Comment