Nov 15, 2010

വിഷുക്കണി


ആകാശത്തേക്കൊരു വെട്ടം !
നിലത്ത് നിഴല്വൃത്തം തീര്ക്കുന്നു.
വേനല്മഴയിലും കിളിര്ക്കാത്ത
ചാമരങ്ങള്ക്കിടയില്‍,
എരിവേനലിലും
മഞ്ഞക്കുപ്പായമണിഞ്ഞ്
തങ്കക്കൊലുസുമായി
അവള്നിന്നു ചിരിച്ചു....


പുലര്കാറ്റില്‍
മൃദുമേനിയുലയും,
നനുത്ത പൂന്തലോടലായ്....
ഗന്ധവാഹിനിയാം,
കന്യകയാമെന്‍
യവന സുന്ദരി.

ദീപ ശരങ്ങള്‍
കുത്തിനില്ക്കുമാ,
മുള്വേലിക്കുമുകളില്‍
നിറച്ചാര്ത്തായ്...
മഞ്ഞയില്തീര്ത്തൊരു
തങ്കക്കുലയാമെന്സുന്ദരി...

അഗ്നിയില്കുരുത്തൊരു
ഉഢുസാഗരം പോല്‍...
പീതാംബരയായ്...
മാനം ചുംബിച്ചു
നില്ക്കുമെന്ഹൃദയ
തന്തു..അത് നീതന്നെ..

(13.4.2003)

0 comments:

Post a Comment