Nov 30, 2010

അവര്‍ ? നമ്മളും!


അവര്‍ ? നമ്മളും!

നഷ്ടം !
അതിന് മുന്‍പും ശേഷവും.
മുന്‍പ്; അവളും അവനും
ശേഷം; അവനോ അവളോ ?

നേട്ടം!
പ്രയത്‌നത്തിന്റെ അന്ത്യം.
പ്രയത്‌നം; നമ്മളില്‍ തുടങ്ങും
അന്ത്യം; നേട്ടത്തില്‍ തീരും

നഷ്ടവും നേട്ടവും !
ഭാര്യയും ഭര്‍ത്താവും ?
കാമുകിയും കാമുകനും ?
അവനോ അവളോ ?

(അകലെയുള്ള എന്റെ കൂട്ടുകാരിക്ക്)
(30.11.2010)

Nov 26, 2010

എന്റെ നീഎന്റെ നീ


പകല്‍ വെളിച്ചത്തിലെ
സൂര്യന്‍ നീയാവുമ്പോള്‍...
ഞാനാരാണ് ? പക്ഷെ,
നീയാരാണെന്നെനിക്കറിയാം.

നിന്നെ തേടി;
കണ്ടപ്പോള്‍ തിരിച്ചറിവ്
കേട്ടപ്പോള്‍ കുളിര്
അറിഞ്ഞപ്പോള്‍ ആഗ്രഹം.

നീ ഇനിയും; ഇപ്പോഴും
 മറയ്ക്ക് പിന്നിലൊളിയ്ക്കുന്നത്
എന്നെ ഒളിക്കാനോ?
നോവിക്കാനോ?
എങ്കിലും നീ...
നീയാണ്.

(25.11.2010)Nov 23, 2010

ക്യാമറ


ക്യാമറ

മാലേഖയെ സ്നേഹിച്ച
മനുഷ്യന്‍-
യാതനകള്‍
ഭക്ഷിയേ്ക്കണ്ടി വന്നപ്പോഴും
സഹനത്തിന്റെ
അതിര്‍ വരമ്പുകള്‍
തകര്‍ന്നപ്പോഴും
ആ കണ്ണുകള്‍
അലഞ്ഞു....
സ്നേഹത്തിനു മുന്നില്‍
ചിറകരിഞ്ഞ്
ദേവലോകം വെടിഞ്ഞ്
ഭൂമിയിലെത്തിയവള്‍...
'ഡേ വിത്ത് എന്‍ എയ്ഞ്ചല്‍ '
എന്ന ചിത്രം മനക്കോട്ടയില്‍
നാലാം വാരമോടുന്നു.
അവള്‍ ചിരിച്ചു.
അകത്തിരിക്കുന്ന 
ചേട്ടന്റെ ചൂണ്ടിയ 
തോക്കിനു മുമ്പില്‍
കണ്ണുകള്‍ ഇറുക്കിയടച്ച്...

'ദയവായി ഒരുചിത്രം...'
ഇരുള്‍ വാതിലുകള്‍
വലിച്ചടച്ച്
ഫിലിം വാഷ്..
നിറയെ പാടുകള്‍ വീണിരിക്കുന്നു...
ഉള്ളിലെവിടേയോ..
ഒരു ചിത്രം...
തറഞ്ഞു പോയതിനാല്‍
ഇന്നന്റെ ക്യാമറ 
പ്രവര്‍ത്തിക്കുന്നില്ല...!


(1998)

Nov 22, 2010

നിശബ്ദതനിശബ്ദത

കരങ്ങളെ കഴുത്തിലിട്ട്
നെറ്റിത്തടത്തില്‍
ചൂടുള്ള, നേര്‍ത്ത
നിശ്വാസത്തിന്റെ ഗന്ധമേറ്റ്....
നീണ്ട വാതായനങ്ങളില്‍,
അപരിചതനെപ്പോലെ
ഞാന്‍ പരിഭ്രമത്തിന്റെ
ജ്വാലയില്‍ എരിയുന്നു.
എന്റെ പുസ്തകം
താളുകള്‍ കീറിയെറിയപ്പെട്ട
പുറം ചട്ട മാത്രം !
നിബ്ബൊടിഞ്ഞ പേന
മഷിക്കുപ്പിനോക്കി ചിരിക്കുന്നു...
പച്ചയിലകള്‍ കൊഴിച്ച്
വൃക്ഷങ്ങള്‍ മന്ദഹസിക്കുന്നു....
മാറിലൂടെ ഇഴഞ്ഞ് നീങ്ങിയ
കരങ്ങള്‍ ഗളത്തില്‍
സ്പര്‍ശങ്ങള്‍ സൃഷ്ടിക്കുന്നു
ഉയര്‍ന്നു തലപൊക്കി നില്‍ക്കുന്ന
നഖത്തിലെ രോമകൂപങ്ങള്‍
എത്തിനോക്കിയതെന്താണ് ?
എന്നിട്ടും,
പ്രതിഫലനങ്ങളില്‍ ഒന്നുമാത്രം....

(13.7.1999)

Nov 21, 2010

നീ.. നീമാത്രംനീ.. നീമാത്രം

ഇന്നലകള്‍തന്‍ 
തൃഷ്ണയില്‍
നീറുന്ന പേടമാന്‍ 
ഹൃത്തായ്..
അഗാധ വിഹായസ്സില്‍
നീലിമയായ്.
നീ.... നീ മാത്രം....

വേറുന്ന മഴത്തുള്ളി
ചുംബനപ്പൂക്കളായ് 
നിന്‍ മാറില്‍
എന്‍ സായന്തനത്തിന്‍ 
വീചികള്‍ തീര്‍ക്കുന്നു.

എന്നില്‍ പതിയാത്ത
ഇമകള്‍ തന്‍
അശ്രദ്ധഭാവത്താല്‍
ഒരു മിന്നലായ്,
ശോഭയേകും രജനിയായ്
പിന്നെയെന്‍
ഹൃദയ സഖിയുമായ്
നീ...നീമാത്രം...

അറിയാതൊരു നാള്‍
എന്നില്‍ സുകൃതമായ്
ഒരു പ്രേരണയായ്
പിന്നെയെന്‍ ആത്മാവായ്
നീ.. നീ മാത്രം..

നിന്‍ മുമ്പിലെന്‍ 'സത്യം'
വേര്‍പാടിന്‍ വിത്തായ്...
പിന്നെയെന്‍ ശാപമായ്...
മോഹത്തിന്‍ അഗ്നിയില്‍
നീയെന്നെ ദഹിപ്പിച്ചു...
വെറുപ്പിന്റെ കുപ്പായമണിഞ്ഞെന്നെ
തുറിച്ച കണ്ണെറിഞ്ഞു.
ഇത് എന്റെ 'സത്യ' ത്തിന്റെ
അനന്തരഫലം !

എന്നിട്ടും,
ആത്മാവില്‍ , മനസ്സില്‍,
നിശ്വാസത്തില്‍
നീ... നീമാത്രം...

(12.12.2000)

മൂട്ടകള്‍ ചിരിക്കുമ്പോള്‍...മൂട്ടകള്‍ ചിരിക്കുമ്പോള്‍...

മൂട്ടകള്‍ ചിരിക്കുന്നു
നനഞ്ഞ വിയര്‍പ്പിനെ
കുത്തിത്തുറന്ന്,
അവ ചിരിക്കുന്നു.

ഇരുട്ടത്ത്
തപ്പയെടുക്കുക
കയ്യിലിരുന്ന്
അവന്‍ ചിരിക്കും.

എന്റെ മുനമ്പൊടിഞ്ഞു.
പരുപരുത്ത
കൈയ്യിലിരുന്ന്..
അവന്‍ പുളഞ്ഞു.

മൂട്ടയുടെ വേരുകള്‍
സഞ്ചരിച്ചുകൊണ്ടിരുന്നു
കാണാത്ത മേഖലകള്‍ തേടി
കാണാത്ത  ലക്ഷ്യങ്ങളുമായി
ഇപ്പോഴും മൂട്ടകള്‍
ചിരിക്കുന്നു...

(14-6-1999)

Nov 16, 2010

മഞ്ഞുതുള്ളികള്‍
മഞ്ഞുതുള്ളികള്‍...


മഞ്ഞു തുള്ളികള്‍വീണ 
എന്‍റെ പ്രാണസഖിയെ ഞാന്‍
മാറോടണയ്ക്കട്ടെ....
വിരല്‍ത്തുമ്പില്‍പിടിച്ച്
ഗഗനനീലിമയില്‍
നടന്നകന്ന കാല്‍പ്പാടുകള്‍
വിസ്മയിപ്പിച്ചിരുന്നു....

നിന്‍റെ പാദചലനങ്ങള്‍ക്കിടയിലൂടെ
നേര്‍ത്ത വെളിപ്പാടായ്...
ന്‍റെ പാദസ്പര്‍ശനങ്ങള്‍ കൂടി...
ന്‍റെ വിരല്‍ത്തുമ്പിലൂടെ
പതിഞ്ഞു വീഴുന്ന
ഇന്നിന്‍റെ പാദസ്പര്‍ങ്ങള്‍‍..
നാളെയുടെ ല്‍പ്പനങ്ങളാവാം...

മഞ്ഞ്
വിരഹത്തിലൂടെ എന്നോട്
പുലമ്പിയത് വരികളാവാം...
പ്രണയം നിന്നോട് മാത്രം...
നിന്‍റെ ലാവണ്യത്തിലെ
നേര്‍ത്ത വിയര്‍പ്പുകണമായ്...
ഒരുനാള്‍ കാലവര്‍ഷമായ്..
നേര്‍ത്ത താളങ്ങളോടെ..
പതുക്കെപതുക്കെ കനത്ത്...
ഒരു സംഗീതമായ് ര്‍ഷിക്കണം...

ഇന്ന് 
നീയെന്‍റെ തുടിക്കുന്ന ഹൃദയമാവാം...
ആത്മരാഗമാവാം...
ശക്തിയും ആത്മാവുമാവാം...
എന്നിട്ടും അജ്ഞതയോടെ...
ഞാനെന്‍റെ അജ്ഞാത 
പ്രണയത്തിലൂടെ.....
യാത്രതുടരട്ടെ.


(01-03-2001)

Nov 15, 2010

സംഘര്‍ഷംസംഘര്‍ഷം!
സംഘര്‍ഷം!
തീരുമാനങ്ങള്
തീരുമാനിക്കാന്‍
വട്ടത്തില്‍
ഉച്ചവെയിലില്‍
കുറച്ച് നിഴലുകള്‍
ശബ്ദമടക്കി,
ശൗര്യമടക്കി
കോപമടക്കി,
വിയര്‍ക്കുന്ന
നിഴലുകള്‍...
എന്റെ ക്യാമ്പസ്!


മനസ്സുകളില്‍
കീറിയപതാകള്‍,
ബാനറുകള്‍,
പോസ്റ്ററുകള്‍...
സംഘര്‍ഷം വീണ്ടും !
മനത്തിനുള്ളിലും.
സംഘര്‍ഷം!
എരിവെയില്‍,
ഉച്ചച്ചൂടില്‍...
മറ്റൊരു
സംഘര്‍ഷം!


(27-8-1997)

വിപ്ലവം


സുഹൃത്തേ വരുമോ ?
നമുക്ക് നല്‍കാം
വീണ്ടുമൊരു ജീവന്‍ !
എന്‍റെ  രക്തം
വെളുത്തിരിക്കുന്നു.
നിന്‍റെത് ചുമന്നിരിക്കുന്നു.
വരു, സഖാവേ
നമുക്ക് നമ്മുടേത്
സഖിക്ക് നല്കാം.
വിധിയെ വെല്ലുവിളിക്കുന്നവര്‍ക്ക്,
ദിനങ്ങള്‍ എണ്ണുന്നവര്‍ക്ക്,
വിതുമ്പുന്നവള്‍ക്ക്,
പാതി മരിച്ചവള്‍ക്ക്.

'ശ്വേതക്കുപ്പായം' !
അണിഞ്ഞവര്‍ പലവിധം
കര്‍മ്മങ്ങള്‍ നിരവധി.
വെന്തവര്‍, ഒടിഞ്ഞവര്‍,
മുറിഞ്ഞവര്‍
ശീലശിരസ്സാ മൂടിയവര്‍
അവയ്ക്കു ചുറ്റും
വിലപിയ്ക്കുന്നവര്‍...
കണ്ണീരുറ്റിക്കുന്നവര്‍,
നെടുവീര്‍പ്പിടുന്നവര്‍,
സൂചികള്‍, മരുന്നുകള്‍,
മരുന്നുകുപ്പികള്‍...

ഇതാകുന്നു അവളുടെ
അങ്കത്തട്ട്..
യുദ്ധം !, അവളും
സമൂഹവുമായല്ല.
ശത്രുവുമായല്ല,
മിത്രവുമായല്ല...
എണ്ണപ്പെട്ട ദിനങ്ങള്‍
അവയാകുന്ന കടിഞ്ഞാണ്‍
എന്‍റെ രക്തം,
നിന്‍റെത്, അവന്‍റെത്...
അങ്ങിനെ ആരുടെയൊക്കയോ...

തറച്ചുകയറ്റിയ സൂചി
ഞരമ്പൂറ്റി, കവര്‍ ദാഹമടക്കുന്നു.
അവള്‍ക്ക് വേണ്ടി...
എന്‍റെ രക്തം തിളച്ചുവൊ ?
മനം തുടിച്ചുവോ ?
കറുത്ത വിധിക്കെതിരെ
നമ്മുടെ വിപ്ലവം....(08-08-1997)

വില്‍പ്പത്രംഇന്നലെ,
എടുത്തെറിയപ്പെട്ടത്
ഞാനോ,നീയോ,
അതോ അവരോ ?
മുറ്റത്തെ കൂമ്പാരത്തില്‍
ക്രൂരഹത്യയുടെ ശേഷിപ്പ് !
വയറ്റില്കുത്തേറ്റ ബുഷ്.....
ആര്ത്തലയ്ക്കുന്ന ടോണി...
പരക്കം പായുന്ന ജനങ്ങള്‍....
'' ഒസാമാ... നീ.. ബിന്' കാലന്1 ' ''
നിരപരാധികള്പുലമ്പുന്നു.
നിന്റെ ചുംബനങ്ങള്‍,
'കയ്പ്പി' ന്റെ മണമടിച്ചിരുന്നതും
' തിര ' കൂര്പ്പിച്ചിരുന്നതും
ഇതിനായിരുന്നോ ?

നിന്റെ വളര്ച്ച എന്റെതു മാത്രം
സ്നേഹമായിരുന്നൊ ?
ഒടുവില്‍, എന്റെതു തന്നെ
നെഞ്ചില്വര്ഗ്ഗസ്നേഹം
കുത്തിയിറക്കിച്ചിരിച്ചത്
ഞാന്'യൂദാസാ' യതിനാലോ ?
' ഫറോവ 'യതിനാലോ ?
'നുരഞ്ഞ' ചോരകണ്ട്
നീ ആര്ത്തട്ടഹസിച്ചത്
നീ 'അബൂ ജഹല്' യതിനാലോ ?
നോക്കൂ...
കാശ്മീരും ചോരതുപ്പുന്നു...
ലോകം അപ്പോഴും യൂദാസില്തന്നെ.

ഇന്ന്,

മാനത്ത് പൊട്ടിത്തെറിക്കുന്ന
'ക്രൂയിസ് ' മനസ്സുകള്‍
വേവുന്ന ആയുധങ്ങള്‍..
ഞെട്ടുന്ന,പൊട്ടുന്ന
വാര്ത്തകളും പരിഭ്രാന്തിയും...
ഇവിടെ,
നീലമഴയും. പച്ചമഴയും,
ഭൂമികുലുക്കവും !
കിണര്ത്താഴ്ചകളിലും
കണ്ണന്താനം മിസൈലുകളും,
സൂപ്പി ബോംബും !
'തെഹല്ക്ക 2001 'വെപ്പണും
ജാനുവിന്റെ കരച്ചിലും,
ജയയുടെ താണ്ഡവും,
'ഗണേശവാഹന ' ടാക്സും...
ഒപ്പം, ചിരിക്കുന്ന
'ആന്ത്രാക്സും ! '

നാളെ

ഒസാമാ... നീയോ, അവരോ
എന്നെ കൊന്നത് ?
ജയിക്കുന്നത് നിയോ, അവരോ ?
പക്ഷെ, മരിച്ചത് ഞങ്ങളാണ്.
'എന്റെ ശവം ' നിങ്ങള്ക്ക്
ഇന്നത്തെ പ്രാതല്‍.
തെറ്റു ചെയ്തവനും,
കൂട്ടു നിന്നവനും,
രാസായുധം മോന്തുന്നവും,
അണുവായുധം ഛര്ദ്ദിക്കുന്നവനും,
ജൈവായുധം കുടിക്കുന്നവനും,
ഹൃദയം ചുട്ടു തിന്നുന്നവര്ക്കും,
വേണ്ടി,
എന്റെ കൊച്ചു വില്പ്പത്രം.

(സെപ്തംബര്11 -)o തിയ്യതി അമേരിക്കയിലെ
പെന്റഗണിനു നേരെ നടന്ന അക്രമം)