Nov 15, 2010

വിധി; ഓര്‍മ്മകള്‍....


ഇനിയുമെന്തിനീ ക്രൂരത..?
വിജ്ഞാനദാഹികളായ്
ഒരു കൂരക്കീഴില്‍,
പലശരീരവും പല മനസ്സുമായ്..
ഗുരുവദനമൊഴി
ആജ്ഞായായി.
ഒടുവില്അവര്
കത്തിയമര്ന്നപ്പോള്‍....
ആര്പ്പുവിളികളില്‍
സ്ളേറ്റിലെ

മായാത്ത നിണചിത്രങ്ങള്‍
വരച്ചതോ ഒരമ്മതന്ലാളനയും.

കാല്വളരാന്‍, കൈവളരാന്‍
ഇളംവാഴയിലയില്അമ്മയേകിയ
പൊതിച്ചോറുകള്‍...

വിയര്പ്പില്പൊതിഞ്ഞ പിതാവിന്‍-
അധ്വാനത്തിന്മേധസ്സും,
മറ്റാരാലും കാണാതെ മകനായ്
അമ്മയാലെഴുതിക്കൊടുക്കപ്പെട്ട
വീട്ടുകണക്കുകളും,
കുടുക്കു തെറ്റിയിട്ട കുപ്പായവും,
തേച്ചുമിനുക്കാത്ത നിക്കറും,
നൂറുതവണ കെഞ്ചിനേടിയ
കടലാസു പെന്സിലും,
'ആടി' ചന്തയില്നിന്നും
അപ്പനെടുത്തുകൊടുക്കപ്പെട്ട
'പുള്ളിക്കുത്തുള്ള' വള്ളിച്ചെരുപ്പും,
നിറമുള്ള പച്ച ബല്ട്ടും,
മണമുള്ള പൗഡറും,
കൊച്ചുനാളില്'തീ'വെട്ടത്തില്‍
തുറിച്ച മിഴികളുമായി
തിരിനാളമുള്ളം കയ്യിലേല്പ്പിച്ച
കറുത്ത പാടുകളും,
മുന്നിലെ മാവിന്തോട്ടത്തിലെ
'കുറുക്കന്മാവി' ലെറിഞ്ഞു-
തിരിച്ചുവന്ന കല്ല് നെറ്റിയിലര്പ്പിച്ച
തെച്ചിപ്പൂവിതള്പോലുള്ള മുറിവും,
വിധിഭക്ഷിച്ചിരിക്കുന്നു...
കറുത്തിരുണ്ട മൃതം
ആയമ്മയെനോക്കി പല്ലിളിച്ചു.


'യൂണിഫോം'
മരണത്തിനു മുമ്പും ശേഷവും..
കത്തിക്കരിഞ്ഞ പച്ചമാംസത്തില്‍
ആയമ്മ തിരഞ്ഞത്..
മുലപ്പാലിന്റ

നേര്ത്ത പാടുകളുള്ള
മുന്തിരിക്കണ്ണുകളുള്ള...
ചിരിക്കുമ്പോള്
അരിമുല്ലവിരിയുന്ന
'അപ്പന്റെ മുഖമുള്ള'
കുഞ്ഞുമോളെ...


(2004 ജൂലായ് ന് കോയമ്പത്തൂര്കുംഭകോണത്തുണ്ടായ
സ്കൂള്തീപിടുത്ത ദുരന്തത്തില്90 പിഞ്ചുകുഞ്ഞുങ്ങള്
മരിക്കാനിടയാസംഭവം)

0 comments:

Post a Comment