Oct 31, 2011

വടപളനിയിലെ സ്‌നേഹം


വടപളനിയിലെ സ്‌നേഹം

സ്ഥലം ചെന്നൈ. ഇന്ത്യയിലെ അറിയപ്പെടുത്ത മഹാനഗരങ്ങളില്‍ ഒന്ന്. ചെന്നൈ സെന്‍ട്രലില്‍ ചെന്നിറങ്ങിയപ്പോള്‍ ഞാന്‍ അറിയാതെ ആദ്യമായി ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയത് ഓര്‍ത്തുപോയി. അത് എനിക്കൊരിക്കലും മറക്കുവാനാകില്ല. ചെന്നൈ സെന്‍ട്രലില്‍ നിന്നും ഏതാണ്ട് എട്ടു പത്തു കിലോമീറ്റര്‍ ചെന്നാണ് വടപളനി.

ഇന്ത്യയിലെ പ്രധാന സിനിമാ കേന്ദ്രങ്ങളില്‍ ഒന്ന്. അറിയപ്പെടുന്ന സിനിമാ സ്റ്റുഡിയോകളായ ഭരണി, പ്രസാദ്, എ.വി.എം തുടങ്ങിയ നിരവധി ടെക്‌നിക്കല്‍ വര്‍ക്കുകള്‍ നടക്കുന്ന സ്ഥലം. വടപളനിയിലൂടെ നടക്കുക വളരെ രസകരമായ അനുഭവമാണ്. 

നമ്മള്‍ കേരളീയരെപ്പോലെ ജോലി ചെയ്യാന്‍ മടിയുള്ളവരല്ല തമിഴ്‌നാട്ടുകാര്‍. അവര്‍ എന്തു ജോലിയും ചെയ്യും. വഴിനീളെ കൊച്ചുകൊച്ചു ഹോട്ടലുകള്‍, പലവിധ ആക്രി സാധനങ്ങള്‍ വില്‍ക്കുന്നവര്‍, ഉന്തുവണ്ടിയില്‍ പലവിധ സാധനങ്ങള്‍ വില്‍ക്കുന്നവര്‍, ഓട്ടോ റിക്ഷാക്കാര്‍...അങ്ങിനെ പോവുന്നു കാഴ്ചകള്‍.

എ.വി.എം. സ്റ്റുഡിയോവിന്റെ മുന്‍പിലൂടെ നടന്നപ്പോഴാണ് വിചിത്രമായ കാഴ്ച ഞാന്‍ കണ്ടത്. ഒരു കാക്ക അവശയായി നിലത്തു വീണു കിടക്കുന്നു. വാസ്തവത്തില്‍ ക്യാമറ സുഹൃത്തിന്റെ കയ്യിലേല്‍പ്പിച്ച്, ഞാന്‍ അതിനെ എടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എങ്കിലും അവശനായി കിടക്കുന്ന കാക്കയെ ഒന്നു ഫ്രയിമില്‍ പകര്‍ത്താമെന്ന് കരുതി ഒരു രണ്ടു നിമിഷം അതിനെ ക്യാമറയില്‍ പകര്‍ത്തി. പക്ഷേ, പിന്നീട് നടന്നത് വളരെ വിചിത്രമായ കാര്യമാണ്. നിങ്ങള്‍ കാണൂ.....എന്റെ ചെന്നൈ കാഴ്ചകളില്‍ ഒന്ന്.....



2 comments:

K.P.Sukumaran said...

നന്നായിട്ടുണ്ട് സന്ദീപ്... ഒരു സന്ദേശം നന്നായി പകര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഒരിക്കല്‍ കൂടി എനിക്ക് വടപഴനിയിലൊക്കെ വരണം.

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) said...

കുമാരനും സുകുമാരട്ടേനും നന്ദി....

Post a Comment