Oct 24, 2011

കാവില്‍പ്പാട്ടെ ദാഹജലം!കാവില്‍പ്പാട്ടെ പാടം-ഫോട്ടോ: പാമ്പള്ളി


കാക്കക്കാലുപോലും ചുട്ടുപൊള്ളുന്ന മീനമാസത്തില്‍ ഏറെ നടന്നു കഴിയുമ്പോള്‍ ആര്‍ക്കും ക്ഷീണം തോന്നും. അത് തികച്ചും സ്വാഭാവികം. അപ്പോള്‍ ഒരിറക്ക് കുടിവെള്ളം കിട്ടിയാലോ..? ഹോ!  ശരീരവും മനസ്സും തണുത്തുറഞ്ഞ് തുടികൊട്ടും.
ഇത് കാവില്‍പ്പാട്. കേരളത്തിലെ പാലക്കാട് ഒലവക്കോടു നിന്നും കേവലം മൂന്നു കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഒരു കൊച്ചുഗ്രാമം. ഇവിടെ ഒരു റെയില്‍വേ ഗേറ്റ്, മൂന്ന് അമ്പലങ്ങള്‍, ഒരു ചായക്കട, രണ്ട് പലചരക്കുകട, ഒരു പോസ്റ്റോഫീസ്, ഒരു റേഷന്‍കട. കഴിഞ്ഞു. പിന്നെ, കാവില്‍പ്പാടുകാര്‍ക്ക് മാത്രമായി  അര മണിക്കൂര്‍ ഇടവിട്ട് സോപ്പുപെട്ടിപോലെ ഇഴഞ്ഞ് നീങ്ങുന്ന ഒരു ബസ്സും. ഒട്ടുമിക്ക കാവില്‍പ്പാട്ടുകാരും ഒലവക്കോടുവരെ നടന്നായിരിക്കും പോവുക. അല്ലെങ്കില്‍ അവിടെ മാത്രം ഓടുന്ന മൂന്നു ഓട്ടോകളില്‍ ഏതെങ്കിലും ഒരെണ്ണത്തെ ആശ്രയിക്കും.കാവില്‍പ്പാട്ടെ റോഡരികിലെ വീട്ടുമുറ്റത്ത് കളിക്കുന്ന കുഞ്ഞ് 'അനു'-ഫോട്ടോ: പാമ്പള്ളി


കാവില്‍പ്പാട് എന്റെ ഒരു അടുത്ത സുഹൃത്തുണ്ട്. പ്രസാദ്കാവില്‍പ്പാട്. ഒരു ഹ്രസ്വചിത്രത്തിന്റെ ഷൂട്ടിങ് ആവശ്യങ്ങള്‍ക്കായി അവന്റെ വീട്ടില്‍ താമസിക്കേണ്ടി വന്നു. അപ്പോള്‍, കാവില്‍പ്പാടുകാര്‍ക്ക് സ്വന്തമായി ഒരു പുഴയുണ്ടെന്നും അവിടേക്ക് കുളിക്കാന്‍ പോവാറുണ്ടെന്നും സുഹൃത്തിന്റെ അച്ഛന്‍ പറഞ്ഞതനുസരിച്ച്, ഞാന്‍ നടന്നു.  റോഡരികിലെ മതിലിലുള്ള കുടിവെള്ള പൈപ്പില്‍ നിന്നും വെള്ളം കുടിക്കുന്നു
-ഫോട്ടോ: പാമ്പള്ളി
കുറച്ചു ദൂരം നടന്നു കഴിഞ്ഞപ്പോഴാണ് വിചിത്രമായ ഒരു കാഴ്ച എന്റെ ശ്രദ്ധയില്‍പ്പെട്ടത്. ദൂരെ വഴിയോരത്തെ മതിലിനോട് ചേര്‍ന്ന് ഒരു പൈപ്പും, അതില്‍ ചങ്ങലയില്‍ ബന്ധിപ്പിച്ച നിലയില്‍ ഒരു ഗ്ലാസും.

 ഒരുപക്ഷേ, കേരളത്തില്‍ വളരെ വിരളംമാത്രം കാണാവുന്നത്. എന്റെ അറിവില്‍ കേരളത്തില്‍ ഒരു വീട്ടുകാര്‍ ഇത്തരത്തില്‍ കാര്യം ചെയ്തിട്ടുണ്ടാവുമെന്ന് തോന്നുന്നില്ല.
പൊതുവെ ചൂടുകൂടുതലുള്ള പാലക്കാട്ടുകാര്‍ക്ക് കുടിവെള്ളത്തിനായി ഒരു വീട്ടുകാര്‍ പ്രത്യേകം നല്ലവെള്ളം വരുന്ന ഒരു പൈപ്പും ഗ്ലാസും വഴിയോരത്ത്, മതിലില്‍ പ്രത്യേകം പണിതുണ്ടാക്കിയിരിക്കുന്നു! വിചിത്രം. അല്ലെ?! വീട്ടില്‍ ദാഹിച്ച് ഒരു ഗ്ലാസ് വെള്ളത്തിനായി കറിവന്ന് ചോദിച്ചാല്‍ കൊടുക്കാന്‍ മടികാണിക്കുന്ന ഇന്നത്തെ കാലത്ത് മനുഷ്യത്വം മരിക്കാതെ, ഇപ്പോഴും...!

എനിക്ക് വല്ലാത്ത മതിപ്പും സന്തോഷവും തോന്നി. ഒരു ഗ്ലാസ് വെള്ളം കുടിച്ച് ഞാന്‍ സന്തോഷത്തോടെ പുഴയിലേക്ക് നീങ്ങി. അപ്പോഴേക്കും എന്റെ മനസ്സില്‍ സ്‌നേഹത്തിന്റെ, ദാഹത്തിന്റെ കാരുണ്യത്തിന്റെ നീരുറവ ഒഴുകിത്തുടങ്ങിയിരുന്നു.4 comments:

ഒരു കുഞ്ഞുമയില്‍പീലി said...

ഒരു ശുദ്ധജലം കുടിച്ച അനുഭവം എന്റെ ജില്ലയില്‍ ആണ് എന്നതില്‍ കൂടുതല്‍ സന്തോഷിക്കുന്നു ......മനോഹരമായ ചിത്രങ്ങള്‍ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

naushad kv said...

നല്ല കാര്യം.....
അഭിനന്ദനങ്ങള്‍ ....

Anonymous said...

thiruvanthapurath, Perrokkadayil ninnum Vazhayilayileykk pokunna Roadil, Oru veetil ithupole Mankudathil Kudivellam vachittundu. 2 thalamura munpe ulla oru karyam aanu athu, annokkey Morin vellam aanu koduthirunnathu. Ippol ramacham itta pachavellm. Sathyathil ippol athinu avasyakkar arum illaa.. A roadil kalnadakkar thanne kuravaanu enkilum ippozhum avar athu thudarunnu....

മലയാള കവിത said...

Submit your Malayalam kavitha in Vaakyam.com
http://vaakyam.com/

Post a Comment