Aug 27, 2011

പച്ചമണമുള്ള മൈലാഞ്ചി





ഈ പരിശുദ്ധ മാസത്തില്‍, സര്‍വ്വസ്വമായ പടച്ചോന്റെ കൂടെ നാം ഓര്‍ക്കുന്ന നല്ല കുറെ ആചാരങ്ങളും ഉണ്ട്. കാലാകാലങ്ങളായി ഈ ലോകത്തെ കാത്തു സൂക്ഷിക്കുന്ന ചില ആചാരനുഷ്ഠാനങ്ങള്‍. അതില്‍ എന്നെ എക്കാലത്തും ആകര്‍ഷിച്ചത് 'മൈലാഞ്ചി' തന്നെയായിരുന്നു. 









മുസ്‌ലീം സഹോദരിമാരുടെ കൈകളില്‍ വിവാഹത്തലേന്ന് പടരുന്ന മൈലാഞ്ചിക്ക് പടച്ചോന്റെ കയ്യൊപ്പാണുള്ളത്. അതുകൊണ്ടാണല്ലോ മൈലാഞ്ചി എന്ന ഒരു ചടങ്ങു തന്നെ വന്നത്. ഖല്‍ബില്‍ വിരിയുന്ന സുന്ദര ജീവിതത്തിന്റെ കനവുകളാണ് മൈലാഞ്ചിയിലൂടെ അവരുടെ മനസ്സിലും ജീവിതത്തിലും വിരിയുന്നത്. 




ഈ പരിശുദ്ധ റംസാന്‍ മാസത്തിലും നമ്മുടെ ഉമ്മ-സഹോദരിമാരുടെ കൈകളിലും പലതരം ചിത്രപ്പണികളോടെ മൈലാഞ്ചി വിടരാറുണ്ട്. എന്റെ കുടുംബത്തില്‍ ഇങ്ങനെ മൈലാഞ്ചി ഇടുന്ന ആരേയും കാണാറില്ല. ഹിന്ദു മതവിശ്വാസിയായതിനാല്‍ സാധ്യത വളരെ കുറവുമാണ്. അതുകൊണ്ടു തന്നെ മൈലാഞ്ചി ഇടുന്നത് കാണാനും മനോഹരമായ ആ ചിത്രപ്പണി അടുത്തു ചെന്ന് നോക്കാനും സാധിച്ചിരുന്നില്ല. പലപ്പോഴും നഗരത്തിലെ തിരക്കുകളില്‍ നടന്നകലുന്ന മുസ്‌ലീം സഹോദരിമാരുടെ കൈകളെ സൂക്ഷിച്ചു നോക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും സാധ്യമാകാറില്ലായിരുന്നു. പക്ഷേ, ഇന്നത് അത് സാധ്യമായി. ഇത്തവണ, ഈ പരിശുദ്ധ റമദാന്‍ മാസത്തില്‍ എനിക്കത് സാധ്യമായി. അല്ലാഹുവിന് സ്തുതി.




കോഴിക്കോട് നഗരത്തില്‍, മൈലാഞ്ചി ഇടല്‍ മത്സരം നടക്കുന്നു. സംഘടനയിലെ തലമുതിര്‍ന്ന കുറച്ചുപേര്‍ക്ക് എന്നെ മുന്‍കാല പരിചയം ഉണ്ടായിരുന്നു. ഞാന്‍ ചെന്നു. ഇക്കാ....എനിക്കൊരാഗ്രഹം. ഇത് ഒന്ന് നേരില്‍ കാണണം. 
'ന്താ പാമ്പള്ളി...ഒരു ഫോര്‍മാലിറ്റി...നിങ്ങള് വരൂ...നമ്മുടെ കൂടെ ഇഫ്ത്താര്‍ വിരുന്നും കൂടാം.'-അങ്ങിനെ കുറച്ചു സുഹൃത്തുക്കളുടെ കൂടെ പരിപാടിയില്‍ പങ്കെടുത്തു. അവരുടെ ഇഫ്ത്താര്‍ വിരുന്നില്‍ ഞാന്‍ അതിഥികളായി.




 മതസാഹോദര്യത്തിന് അവര്‍ കാണിച്ച നല്ല മനസ്സിന്റെ വലുപ്പം ഞാന്‍ അവിടെ ചെന്നപ്പോഴാണ് അറിഞ്ഞത്. ഞാന്‍ കരുതി ഞാന്‍ മാത്രമെ അന്യമതസ്ഥനായി ഉണ്ടാവുകയുള്ളൂ എന്ന്. എന്നാല്‍ അവിടെ ചെന്നപ്പോള്‍ വിവിധ മതസ്ഥരും ഉണ്ടായിരുന്നു. ഒരു നിമിഷം പരിശുദ്ധ ഈ റമദാന്‍ മാസത്തില്‍, എനിക്ക് ഒരു ഉത്സവ പ്രതീതി തോന്നിച്ചു. 




ഒരുപക്ഷേ, മുന്‍വര്‍ഷങ്ങളില്‍, ഒരു ഹിന്ദുവായ എനിക്ക് റംസാന്‍ മാസം പ്രത്യേകത ഉള്ളതായി തോന്നാറില്ലായിരുന്നു. എങ്കില്‍ ഇത്തവണ റംസാന്‍ എന്നില്‍ സന്തോഷത്തിന്റെ ഒരു മഴ പെയ്യിച്ചു....അല്ലാഹുവിന് സ്തുതി...

7 comments:

മൻസൂർ അബ്ദു ചെറുവാടി said...

നല്ലൊരു കുറിപ്പ് പാമ്പിള്ളി .
ഒപ്പം ഒരു മത സൗഹാര്‍ധതിന്റെ മുഖവും .
കോഴിക്കോട്ടെ മൈലാഞ്ചി ഇടല്‍ മത്സരം എല്ലാ വര്‍ഷവും ഉള്ളതാണല്ലോ

Noushad Koodaranhi said...

പരസ്പരം കൊണ്ടും കൊടുത്തും അടുത്തറിഞ്ഞും, കൈരളിയുടെ മാനസപ്പൂങ്കാവനത്തില്‍ ഇനിയുമിനിയും പൂക്കള്‍ വിരിയട്ടെ... മൈലാഞ്ചിച്ചോപ്പിന്റെ അഴകുകളിലൂടെ മത സൌഹാര്‍ദ്ദത്തിന്റെ പാലരുവി ഒഴുകട്ടെ....നന്ദി സന്ദീപ്‌....!

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) said...

രണ്ട് ഇക്കാക്കമാര്‍ക്കും നന്ദി.....പെരുന്നാള്‍ ആശംസകള്‍....

ഷൈജു.എ.എച്ച് said...

പ്രിയപ്പെട്ട സന്ദീപ്‌,
സാഹോദര്യം കൈ വെള്ളയിലെ മൈലാഞ്ചി പോലെ ചുകന്ന നല്ല ഭംഗിയില്‍ വിരിഞ്ഞു നില്‍ക്കുന്നു. നന്മ ഉള്ളവരില്‍ ദൈവവും മനുഷ്യനും ഒന്നേ ഒള്ളൂ.. അവിടെ മതങ്ങള്‍ക്ക് പ്രസക്തി കുറവാണ്. സൃഷ്ട്ടാവിന്റെ മുമ്പില്‍ എല്ലാവരും തുല്യര്‍.
പെണ്‍കുട്ടികളുടെ കൈകളില്‍ മൈലാഞ്ചി ഇട്ടുകഴിഞ്ഞാല്‍ കാണാന്‍ മൊഞ്ച് ഒന്ന് വേറെ തന്നെയാണ്.
എന്റെ ചെറുപ്പത്തില്‍ എന്റെ കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ എല്ലാം മൈലാഞ്ചി ഇടുന്നത് കാണുമ്പോള്‍ എനിക്ക് കൈകളില്‍ മൈലാഞ്ചി ഇട്ടു ചോപ്പിക്കുവാന്‍ വളരെ ഇഷ്ട്ടം ആയിരുന്നു. ആണുങ്ങള്‍ മൈലാഞ്ചി ഉപയോഗിക്കില്ല. പക്ഷെ അവര്‍ക്ക് തലമുടി താടി എല്ലാം മൈലാഞ്ചി ഇട്ടു ചുകപ്പിക്കുന്നത് കൊണ്ട് വിരോധം ഇല്ല. പക്ഷെ സ്ത്രീകളെ പോലെ കൈകളിലോ കാലിലോ ഇടാന്‍ പാടില്ല.
സാഹോദര്യത്തിന്റെ മൈലാഞ്ചി ചെടി കൂടുതല്‍ വളരട്ടെ നമ്മുടെ സമൂഹത്തില്‍ എന്നാശംസിക്കുന്നു.
എന്റെ ഒരായിരം ആശംസകള്‍...
സസ്നേഹം..ഷൈജു

www.ettavattam.blogspot.com

Jefu Jailaf said...

മൈലാഞ്ഞിയുടെ മൊഞ്ച് പോലെ സുന്ദരമായി പറഞ്ഞ അനുഭവ കുറിപ്പ്. മത സൗഹാര്‍ദത്തിന്റെ സന്ദേശവും കൊണ്ട് വന്നപ്പോള്‍ ഹൃദ്യമായി പോസ്റ്റ്‌.. പെരുന്നാള്‍ ആശംസകള്‍..

സ്വന്തം സുഹൃത്ത് said...

ആ മൈലാഞ്ചി ഇവിടെ എത്തിച്ചതിന് നന്ദി!

Anil cheleri kumaran said...

പടങ്ങളും എഴുത്തും നന്നായി സന്ദീപ്.

Post a Comment