Jan 21, 2011

നിന്റെ കൈകള്‍



നിന്റെ കൈകള്‍

ചിലപ്പോഴൊക്കെ,
അതങ്ങിനെയാണ്.
നേര്‍ത്ത,
തണുപ്പായി,
ചൂടായി..
തീയായ്....

മലര്‍ന്നു
നീട്ടിയാല്‍,
കണ്ണീരിന്റെയുപ്പ് !
കമഴ്ന്നു
നീട്ടിയാല്‍,
പ്രണയമധുരം.

അഞ്ചാം മാസം
ചുരുട്ടിയതിനുള്ളില്‍
അമ്മയുടെ,
അച്ഛന്റെ
സ്‌നേഹമാണിക്യം.

പിന്നീട്,
വ്യവഹാരം
ലോകത്തിന്,
ചിലപ്പോള്‍
പാപമായി,
ക്രൂരമായി,
പുണ്യമായി,
ദാനമായി,
സ്‌നേഹമായി
ചിലപ്പോഴൊക്കെ
അതങ്ങിനെയാണ്...


(20.01.2011)


5 comments:

Anonymous said...

വ്യത്യസ്തകള്‍ ഇല്ലാത്ത എഴുത്ത്...ഒരേ ശൈലി..

- സോണി - said...

"..പുലിനി.."
(പെണ്‍പുലി)
പ്രതികാരം മനസ്സില്‍ ഒളിപ്പിച്ചവള്‍‍...!!!
പതിയിരിക്കാതെ നേര്‍ക്കു‌നേര്‍ വന്ന് ആക്രമിക്കുന്നവള്‍...
( സന്ദീപ്‌ പാമ്പള്ളിയുടെ പുതിയ ഹ്രസ്വ ചിത്രം )

റാണിപ്രിയ said...

ഇതൊരു സത്യം മാത്രം.......

ആശംസകള്‍ ..........
Please remove word verification in comments..ok..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ചിലപ്പോഴോക്കെയല്ല..എന്നും എപ്പോഴും ചിലതങ്ങിനെയാനെന്നു തോന്നുന്നു.

Unknown said...

ചിലപ്പോഴൊക്കെ........

Post a Comment