Feb 15, 2011

ഞാനും പിന്നെ നീയും



ഞാനും പിന്നെ നീയും

രാവേറെ കൊതിച്ചതും
വിധിച്ചതും നീയായിരുന്നു.
ഭാവപ്പകര്‍ച്ചകള്‍ നിറഞ്ഞാടുന്ന
ജീവിതനൗകള്‍ ഉലയുമ്പോള്‍
ലക്ഷ്യത്തിലേക്കുള്ള പാതകള്‍
അലക്ഷ്യത്തില്‍ നിന്നുള്ള
മടക്കയാത്രകളാവുമോ..?
മനമെന്നില്‍ വരച്ചിട്ട
വിചിത്ര ചിത്രങ്ങളില്‍
പ്രീയചിത്രമേത് ?
വിലങ്ങുകളില്ലാത്ത ഗഗനത്തില്‍
നിന്റെ ചിറകുകള്‍ വിരിയുന്നു
മൈനാകനിറവില്‍
എന്റെ ചിത്രത്തിന്
എന്തു നിറമാണ് കൊടുക്കേണ്ടത്...?

(15.02.2011)




1 comments:

Anonymous said...

കവിത നന്നായി..കൊതിച്ചതും വിധിച്ചതും മനസ്സിലായില്ല....

Post a Comment