Jan 1, 2011

വര്‍ഷങ്ങള്‍


വര്‍ഷങ്ങള്‍

വര്‍ഷങ്ങള്‍
സമയമൊരുക്കുന്ന
വഴിയാണ്;
മരണത്തിലേക്ക്.
കടന്നുപോയ
അനുഭവച്ചൂളയില്‍
വെന്തുരുകി
ഭൂതകാല
സ്മരണകളില്‍
ഭോഗിച്ച്,
വര്‍ത്തമാനകാലത്തെ
കൊഞ്ഞനംകുത്തി
ഭാവിയുടെ
കാല്പനികതയുടെ
അടിവസ്ത്രത്തിലേക്ക്
ചൂഴ്ന്നു നോക്കുന്നു.
പറിച്ചെറിയപ്പെട്ട
താളുകളില്‍
അടര്‍ന്നുവീണ
സ്‌നേഹച്ചീളുകള്‍,
ചിത്രങ്ങള്‍ വരച്ച
രേതസ് !
ചവിട്ടിത്തള്ളിയ
മണ്ണും മണ്ണട്ടകളും,
ഉറങ്ങിജനിപ്പിച്ച
സ്വപ്‌നങ്ങളും, 
മണ്‍മറഞ്ഞ
ബന്ധങ്ങളും,
ചിറകുവിരിച്ച
പ്രതീക്ഷകളും,
ആവര്‍ത്തനങ്ങള്‍ മാത്രം!

വര്‍ഷങ്ങള്‍
മറ്റുള്ളവരാല്‍
മുന്‍ വര്‍ഷങ്ങളില്‍
ആവര്‍ത്തിക്കപ്പെട്ടവ.
വിരസതയുടെ
മറവില്‍,
ജീവിതത്തിന്റെ
ക്ലീഷേകളില്‍
സമാന്തരമായ
മറ്റൊരു വര്‍ഷം !

(1.11.11)

3 comments:

- സോണി - said...

വര്‍ഷങ്ങള്‍ സമാന്തരമല്ല,
ഒന്നിന്റെ തുടര്‍ച്ചയാണ് മറ്റൊന്ന്...
മറ്റുള്ളവരുടെ അനുഭവങ്ങള്‍ അവരുടെ മാത്രം ആവര്‍ത്തനങ്ങള്‍ ആണ്, നമ്മുടേതല്ല.
എല്ലാ ആവര്‍ത്തനങ്ങളിലും എന്തെങ്കിലും പുതുമ ഉണ്ടാവും, അത് കണ്ടെത്താന്‍ ശ്രമിക്കുക.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഉറങ്ങി ജനിപ്പിച്ച സ്വപ്‌നങ്ങള്‍..
ഈ പ്രയോഗം അഭിനന്ദനമര്‍ഹിക്കുന്നു..

Unknown said...

വര്ഷം വരും ..........നമ്മള്‍ വരുമോ ?

Post a Comment