Dec 19, 2010

സ്പര്‍ശംസ്പര്‍ശം 

വിരലുകള്‍
പരലുകളാവുന്നത്;
നെഞ്ചില്‍ പ്രായം 
തുടികൊട്ടുമ്പോള്‍.
നെഞ്ചില്‍
പുതുമഴ
പുണരുമ്പോള്‍;
പുതപ്പിനടിയില്‍
വിരലുകള്‍
നര്‍ത്തനമാടുന്നു.
ഉച്ഛ്വാസമലകളില്‍
തലചായ്ക്കുമ്പോള്‍,
വിയര്‍പ്പുകണങ്ങള്‍
ഉരുകുമ്പോള്‍
വീണ്ടും
വിരലുകള്‍
പരലുകളാവാറുണ്ട് !

(19.12.2010)

2 comments:

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

well

- സോണി - said...

പരലുകള്‍ എന്ന വാക്കിന്റെ രണ്ട് അര്‍ത്ഥ തലങ്ങളിലേയ്ക്കും എത്തി നില്‍ക്കുന്ന കവിത...

Post a Comment