Apr 17, 2012

കോഴിക്കോട് ഇനി സിനിമകളുടെ നഗരം



പുതീയ മള്‍ട്ടിപ്ലക്‌സിന്റെ ഉള്‍വശം (പി.വി.എസ് ഫിലിം സിറ്റി, കോഴിക്കോട്)


സിനിമാ പ്രേമികളുടെയും, സിനിമാ പ്രവര്‍ത്തകരുടെയും നഗരമാണ് കോഴിക്കോട്. ഇടക്കാലത്ത് എല്ലാവരും പറഞ്ഞിരുന്നത് കൊച്ചിയാണ് സിനിമാ നഗരമെന്നാണ്. എന്നാല്‍ സമീപകാലത്ത് സിനിമയില്‍ പ്രവേശിച്ചിരിക്കുന്ന മുന്‍-പിന്‍ പ്രവര്‍ത്തകര്‍ ഏറിയവരും കോഴിക്കോട് സ്വദേശികളാണ്. ഇനിയും കോഴിക്കോട്ടെ നാലോളം പുതീയ സംവിധായകരുടെ മുന്‍നിര ചിത്രങ്ങള്‍ ഷൂട്ടിങ് പുരോഗമിക്കുന്നു.  സമീപകാലത്ത് കൂടുതല്‍ ചിത്രങ്ങള്‍ ഷൂട്ട് ചെയ്യപ്പെടുന്നതും കോഴിക്കോട് തന്നെയാണ്. ദുല്‍ഖറിന്റെ ഉസ്താദ് ഹോട്ടലാണ് അവസാനമായി ഷൂട്ടിങ് നടന്നത്.



നവീകരിച്ച ക്രൗണ്‍ തീയറ്റര്‍


ധാരാളം തീയറ്ററുകള്‍ ഉണ്ടായിരുന്ന കോഴിക്കോട് നഗരം, എപ്പോഴോ സിനിമാ തീയറ്ററുകളുടെ ശനി ദശ കണ്ടു. സജീവമായി പ്രവര്‍ത്തിച്ചിരുന്ന പുഷ്പ, സംഗം, ഡേവിസണ്‍ തുടങ്ങിയ തീയറ്ററുകള്‍ അടച്ചു പൂട്ടി. നഗര പരിസരങ്ങളിലുമുള്ള ഏതാനും ചില തീയറ്ററുകളും അടച്ചുപൂട്ടി. അതോടെ കോഴിക്കോട് റിലീസിങ് സെന്ററുകള്‍ കിട്ടാതായി. ഇപ്പോഴിതാ...കോഴിക്കോടന്‍ സിനിമാ പ്രേമികളുടെ നെഞ്ചിലേക്ക് യഥേഷ്ടം തീയറ്ററുകള്‍!



നവീകരിച്ച ക്രൗണ്‍ തീയറ്റര്‍


കഴിഞ്ഞ ആഴ്ച കോഴിക്കോട് പി.വി.എസ് ഫിലിം സിറ്റി എന്ന പേരില്‍ ആറോളം സ്‌ക്രീനുകളുള്ള മള്‍ട്ടിപ്ലക്‌സ് തീയറ്ററുകളുടെ സമുച്ചയം തുറന്നു. മുന്നോറോളം പേര്‍ക്ക് ഒരുമിച്ചിരുന്ന് കാണാനാവുന്ന ആറു തീയറ്ററുകള്‍. മഹാനഗരമെന്ന് അറിയപ്പെടുന്ന കൊച്ചിയില്‍ മാത്രമുള്ള രീതിയിലുള്ള ഒരു സുപ്രഭാതത്തിലാണ്‌ മള്‍ട്ടിപ്ലക്‌സുകള്‍ കോഴിക്കോട്  ഇടിവെട്ടുംപോലെ തുറന്നു പ്രവര്‍ത്തനമാരംഭിച്ചത്.




നവീകരിച്ച ക്രൗണ്‍ തീയറ്റര്‍


ഈ മുന്നേറ്റം കണ്ടിട്ടാവണം, ക്രൗണ്‍ തീയറ്റര്‍ പുതീയ രൂപത്തിലും ഭാവത്തിലും തുറന്നു പ്രവര്‍ത്തനമാരംഭിച്ചത്. നഗരത്തിലെ ഏറ്റവും പ്രായം ചെന്ന, ഏറ്റവും നല്ല തീയറ്ററുകളില്‍ ഒന്നാണ് ക്രൗണ്‍. ക്രൗണ്‍ പുതുക്കിപ്പണിത് രണ്ട് തീയറ്ററുകളാക്കി. ഓഡി1 ഉം ഓഡി2 ഉം. രണ്ടും ലക്ഷ്വറി തീയറ്ററുകള്‍, ഉന്നത സാങ്കേതിക വിദ്യകളുള്ള സ്‌ക്രീനുകളും ശബ്ദവിന്യാസവും. അങ്ങിനെ കോഴിക്കോട്ടുകാര്‍ക്ക് ഇത്തവണത്തെ വിഷുകൈനീട്ടമായി എട്ട് സ്‌ക്രീനോടുകൂടിയുള്ള മള്‍ട്ടിപ്ലക്‌സ് കിട്ടിയെന്നു വേണമെങ്കില്‍ പറയാം. പോരാത്തതിന് പഴയ തീയറ്ററുകള്‍ വേറെയും.




കോഴിക്കോട്ടെ പഴയ തീയറ്ററുകളില്‍ ഒന്ന്-രാധ


ഇപ്പോള്‍ നഗരത്തില്‍ 14 തീയറ്ററുകളും, നഗര പരിസരത്തായി ആറോളം തീയറ്ററുകളുമടക്കം 20 ഓളം തീയറ്ററുകളാണ് കോഴിക്കോട് നഗരത്തിന് മാത്രം സ്വന്തമായിട്ടുള്ളത്. അതിനുപുറമെ, ഇനിയും പി.വി.എസ് ഫിലിം സിറ്റിപോലെ 6 സ്‌ക്രീനോടുകൂടിയുള്ള തീയറ്ററുകള്‍ ഒരുമിച്ച് വരാന്‍ പോവുന്നു എന്നു കേള്‍ക്കുന്നു. എത്രകണ്ട് ശരിയാണെന്ന് അറിയില്ല. എന്തായാലും കേരളത്തിലെ മറ്റൊരു നഗരത്തിലുമില്ലാത്ത പലതും കോഴിക്കോട് സ്വന്തമാവാന്‍ തുടങ്ങിയിരിക്കുന്നു. 




കോറണേഷന്‍ തിയറ്റര്‍, കോഴിക്കോട്‌


തീയറ്ററുകള്‍ യഥേഷ്ടമാവുന്നതോടെ സിനിമയുടെ ടിക്കറ്റു നിരക്കും കുത്തനെ കൂടി എന്നത് മറ്റൊരു വാസ്തവമാണ്. പി.വി.എസ് ഫിലിം സിറ്റിയില്‍ രാവിലത്തെ ഷോയ്ക്ക് മാത്രം 130 രൂപ പിന്നീടുള്ള എല്ലാ ഷോയ്ക്കും 180 രൂപ. 



കോഴിക്കോട്-കൈരളി/ശ്രീ


ഞായര്‍, ശനി ദിവസങ്ങളില്‍ ഈ നിരക്കില്‍ കാര്യമായ മാറ്റവും ഉണ്ട്. കൂടാതെ ലക്ഷ്വറി സ്പാ തീയറ്റര്‍ എല്ലാം ഈ സമുച്ചയത്തിലുണ്ട്. അതുപോലെ ക്രൗണ്‍ തീയറ്ററും നിരക്ക് 150 രൂപയിലേക്ക് മാറ്റി. സമീപകാലത്ത് അറ്റകുറ്റ പണികള്‍ തീര്‍ത്ത് പ്രവര്‍ത്തനമാരംഭിച്ച അപ്‌സര ബാല്‍ക്കണിക്ക് 100 രൂപയും, താഴെ ഫസ്റ്റ് ക്ലാസിന് 90 രൂപയുമാക്കി ഉയര്‍ത്തിയിരുന്നു. 




ഗംഗ തീയറ്റര്‍-തമിഴ് സിനിമകളുടെ സാമൃാജ്യം


എന്തായാലും എത്ര രൂപ വര്‍ദ്ധിപ്പിച്ചാലും എല്ലാ തീയറ്ററുകളിലും സാമാന്യം ആളുകളും ഉണ്ട്. ഈ സ്ഥിതിക്ക് ഒരു കുടുംബം ഒരുമിച്ച് സിനിമയ്ക്ക് പോവുകയാണെങ്കില്‍ ഏറ്റവും ചുരുങ്ങിയത് 1000 രൂപയെങ്കിലും വേണ്ടിവരും എന്ന നഗ്ന സത്യം പല്ലിളിച്ചു കാണിക്കുന്നു. അതുപോലെ ഇടക്കാലത്ത് കോളേജ് പയ്യന്മാര്‍ യഥേഷ്ടം പടങ്ങള്‍ക്ക് കയറിയിരുന്നു. ഇപ്പോള്‍ എന്തായാലും ഒന്നാലോചിച്ചേ ചെറുക്കന്മാരും ചെറുക്കികളും സിനിമയ്ക്ക് കയറുകയുള്ളൂ.

7 comments:

shahjahan said...

great calicut..great pampally

Anup Sam Abraham said...

<< മുന്നോറോളം പേര്‍ക്ക് ഒരുമിച്ചിരുന്ന് കാണാനാവുന്ന ആറു തീയറ്ററുകള്‍. മഹാനഗരമെന്ന് അറിയപ്പെടുന്ന കൊച്ചിയില്‍ വരെ രണ്ടേ രണ്ട് മള്‍ട്ടിപ്ലക്‌സ് ആണ് ഇപ്പോള്‍ നിലവിലുള്ളത് എന്ന് ഓര്‍ക്കണം>>

സുഹൃത്തേ, എന്തോ കണ്ഫ്യൂശന്‍ ഉണ്ട് താങ്കള്‍ക്ക് എന്ന് തോന്നുന്നു.. മല്ടിപ്ലെക്സ് ഒന്നേ ഉള്ളൂ കോഴിക്കോട്.. അതില്‍ തന്നെ ആറു സ്‌ക്രീനുകള്‍.. കൊച്ചിയില്‍ രണ്ടു മള്‍ട്ടിപ്ലെക്സുകള്‍ ആണ് ഉള്ളത് സിനിമാക്സ്‌, പിന്നെ ക്യൂ സിനിമാസ്.. രണ്ടും നാല് സ്ക്രീന്‍ വീതം. ഒപ്പം ഇനി വരാന്‍ പോകുന്നത് ലുലു മോളില്‍ ആറു സ്ക്രീന്‍, പിന്നെ സിനിപോലിസ്‌ മള്‍ട്ടിപ്ലെക്സ് പതിനൊന്നു സ്ക്രീനുമായ്‌.

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) said...

അനൂപ് തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി. ഞാനത് തിരുത്തിയിട്ടുണ്ട്....ശ്രദ്ധിക്കുമല്ലോ...

Pradeep Kumar said...

കോഴിക്കോടിന്റെയും കോഴിക്കോട്ടുകാരുടെയും സ്വകാര്യ അഹങ്കാരമായി ജ്വലിച്ചു നില്‍ക്കുന്നത് ക്രൌണ്‍ തിയ്യേറ്റര്‍ തന്നെ. വിശ്വപ്രശസ്തങ്ങളായ എത്ര എത്ര മികച്ച സിനിമകളുടെ അനുഭവമാണ് ആ സ്ഥാപനം കോഴിക്കോട്ടകാര്‍ക്കു നല്‍കിയത്. നവീകരിച്ച ക്രൌണ്‍ തിയ്യേറ്ററിലിരുന്ന് സിനിമ കാണുന്നത് അനുഭവിച്ചു തന്നെ അറിയേണ്ട അനുഭൂതിവിശേഷമാണ്.

കൊള്ളേണ്ടവയെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയും, തള്ളേണ്ടവയെ പുറംകാലുകൊണ്ടു തൊഴിച്ചെറിയുകയും ചെയ്യുന്ന കോഴിക്കോടിന്റെ പ്രബുദ്ധത മള്‍ട്ടിപ്ലക്സുകളെ സ്വീകരിച്ച് ആഘോഷമാക്കും എന്ന് കരുതുന്നു.

ഷാജു അത്താണിക്കല്‍ said...

കൊള്ളാം, അങ്ങിനെ പുതിയ techniques കൊണ്ട് വരട്ടെ, സിനിമ പഴയപോലെ ഇനി തിയേറ്ററുകളിൽ മാത്രം വളരും എന്ന് കരുതുനില്ല എങ്കിലും പുതമയുണ്ടെങ്കിൽ ഒരു പടി മുന്നേറാം,

നല്ല പോസ്റ്റ്

vettathan said...

മള്‍ടിപ്ലക്സുകള്‍ കാലഘട്ടത്തിന്‍റെ ആവശ്യമാണ്.പക്ഷേ മൂന്നും നാലും ഇരട്ടി പൈസ കൊടുക്കണം.അതിനു നന്നായി ശമ്പളം ലഭിക്കുന്ന ചെറുപ്പക്കാര്‍ വേണം.സോഫ്ട് വെയര്‍ പാര്‍ക്കുകള്‍ സജീവമായാല്‍ വിജയിക്കും.അതുവരെ പിടിച്ചുനില്‍ക്കാന്‍ കഴിയട്ടെ.

KOYAS KODINHI said...

പത്താം ക്ലാസില്‍ പഠിക്കുമ്പോള് ക്ലാസ്സ്‌ കട്ട് ചെയ്ത് പരപ്പനങ്ങാടിയില്‍നിന്ന്‍ കോഴിക്കോട് പോയി ഞാന്‍ സിനിമ കണ്ടിരുന്നു,ആദ്യം കണ്ട സിനിമ ബാബു ആന്റണിയുടെ ഭരണകൂടമാണ് എന്‍റെ ഇഷ്ട നഗരമാണ് കോഴിക്കോട് നൂറു രൂപ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ കോഴിക്കോട് പൊഴി ഒരു സിനിമകാണും തിരിച്ചു വരുമ്പോള്‍ പഴയ ഒന്ന് രണ്ട് ഫിലിംഫെയര്‍ വാങ്ങി തിരിച്ചുവരും.എന്‍റെ ഓര്‍മ്മകളെ തൊട്ടുണര്‍ത്തിയ ഈ പോസ്റ്റ്‌ എനിക്ക് ഒരുപാട് ഇഷ്ടമായി

Post a Comment