Feb 2, 2012

'മൈദ'പുരാണം
'' മൂന്നാറിലെ റിസോര്‍ട്ടുകളല്ല, പൊറോട്ട വില്‍ക്കുന്ന ഹോട്ടലുകളാണ് ഇടിച്ചു നിരത്തേണ്ടത്'' - ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള


മൈദ, മനുഷ്യരാശിയെ അനാരോഗ്യത്തിന്റെ ഇരുണ്ട പാതയിലേക്ക് നയിക്കുന്ന വിഷമാണ്. പൊതുജനങ്ങള്‍ തമാശയ്ക്ക് പറയാറുണ്ട് '' പൊറോട്ട നമ്മുടെ ദേശീയ ഭക്ഷണം'' ആണെന്ന്. എന്നാല്‍ ദിനംപ്രതി നമ്മുടെ കുഞ്ഞുങ്ങളും നമ്മളും കൊടിയ വിപത്തിന്റെ വിത്തുകളെയാണ് ഭക്ഷിച്ചുകൊണ്ടിരിക്കുന്നത്. യാഥാര്‍ത്ഥ്യമറിയാതെ. വളരെക്കാലം മുന്‍പേ മൈദ പദാര്‍ഥങ്ങള്‍ ഉപേക്ഷിച്ചവനാണ് ഞാന്‍. പക്ഷേ, അതിന്റെ വിപത്തറിഞ്ഞുകൊണ്ടല്ല, മറിച്ച് എനിക്കിഷ്ടമില്ലാത്തതുകൊണ്ടായിരുന്നു. ആകസ്മികമായി മലപ്പുറം ജില്ലയിലെ താനാളൂരിലെ 'കരുണ കൂട്ടായ്മ' യുടെ മൈദവിരുദ്ധ ലഘുലേഖ വായിക്കാനിടയായി. അതിലെ വിവരങ്ങളും മറ്റും ചേര്‍ത്താണ് ഈ ലേഖനം.
ആദിമ കാലങ്ങളില്‍ ഭാരത്തില്‍ കോറ, ചാമ, തിര, വരക, ചോളം, അരി മുതലായവയായിരുന്നു കൃഷി ചെയ്തിരുന്നതും ജനങ്ങള്‍ ഭക്ഷിച്ചിരുന്നതും. അതേ സമയം യൂറോപ്പ്, അമേരിക്ക തുടങ്ങിയ വന്‍കരകളില്‍ തമസിക്കുന്ന ബഹുഭൂരിപക്ഷം ഭക്ഷിച്ചിരുന്നത് ഗോതമ്പായിരുന്നു. ഇതിനായി അവര്‍ ഉപയോഗിച്ചിരുന്നത് പൊടിച്ച ഗോതാമ്പായിരുന്നു. ഇതിലൂടെ ഗോതമ്പിലെ പോഷകാംശം നഷ്ടപ്പെടാതെ ആരോഗ്യദായകമായ ഭക്ഷണമായിരുന്നു ഗോതമ്പ്.
എന്നാല്‍ കാലക്രമേണ, ഗോതമ്പ് നന്നായി പൊടിച്ച് അരിച്ചെടുത്ത വെളുത്ത പൊടികൊണ്ട് ഭക്ഷണ പദാര്‍ഥങ്ങള്‍ ഉണ്ടാക്കിയാല്‍ വെറിട്ടൊരു രുചി വരുമെന്നും അത്തരത്തില്‍ പല ഭക്ഷണ പദാര്‍ഥങ്ങളും ഉണ്ടാക്കുവാനും തുടങ്ങി. എന്നാല്‍ ഈ ഭക്ഷണം കഴിച്ചവര്‍ക്ക് ആരോഗ്യം ക്ഷയിക്കുന്നുവെന്നും വിവിധ രോഗങ്ങള്‍ പെട്ടെന്ന് പിടികൂടുമെന്നും തിരിച്ചറിഞ്ഞ അവര്‍ ഇതിനെ (മൈദ) യെ നിരോധിച്ചു. ഇത് മാലിന്യമായി അവര്‍ പുഴയിലും മറ്റും ഉപേക്ഷിച്ചു.
ഇംഗ്ലിലെ പട്ടാളക്കാര്‍ക്ക് മൈദ നല്‍കിയതു മൂലം അവരുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ 1949 ല്‍ നിരുപാധികം മൈദ നിരോധിച്ചു. ഇതേ സമയം അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാഷ്ട്രങ്ങളില്‍ മാലിന്യമെന്ന രീതിയില്‍ മൈദ വലീയ പ്രശ്‌നം ഉണ്ടാക്കാന്‍ തുടങ്ങി. അതിനായി അവര്‍ മറ്റൊരു പോംവഴി ആലോചിച്ചു. ഇതിനിടെ പുഴകളിലെ മാലിന്യമായ മൈദ പശുക്കളുടെയും മറ്റും ശരീരത്തില്‍ ഒട്ടിപ്പിടിച്ചതു കണ്ട് അത് നല്ലൊരു പശയാണെന്ന് അമേരിക്കക്കാര്‍ കണ്ടെത്തി.


അമേരിക്ക CARE എന്ന പേരില്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ മൂന്നാം ലോകരാഷ്ട്രങ്ങളില്‍ കയറ്റി അയക്കുന്ന കൂട്ടത്തില്‍ മൈദ പശയുണ്ടാക്കാനാണെന്ന വ്യാജേന ഇന്ത്യയിലുമെത്തിച്ചു. അന്നതിനെ ഇന്ത്യക്കാര്‍ അമേരിക്കന്‍ മാവ് (മരിക്കന്‍മാവ്) എന്ന് പറഞ്ഞ് വന്‍പ്രചാരണം നല്‍കി. ഇതിനിടെ ഇന്ത്യയിലെ ദാരിദ്ര്യമുള്ള ചില പ്രദേശങ്ങളില്‍ ചിലര്‍ നിവര്‍ത്തിയില്ലാതെ മൈദ ചെറുതായി ഭക്ഷച്ചു തുടങ്ങി. 
ഇത് കണ്ട വിദേശിയുടെ മനസ്സില്‍ അവരുടെ മാലിന്യസംസ്‌കരണത്തിനുപരി വന്‍ വ്യവസായ ബുദ്ധി തെളിഞ്ഞു. അവര്‍ മൈദയുടെ പ്രചരണത്തിനായി രാജ്യത്തുടനീളം മൈദകൊണ്ടുണ്ടാക്കുന്ന ഭക്ഷണപദാഥങ്ങള്‍ ഉണ്ടാക്കുന്ന മത്സരങ്ങള്‍ പോലും സംഘടിപ്പിച്ചു. അങ്ങിനെ കേക്ക്, ബ്രഡ്, ബണ്‍, റസ്‌ക്, വെട്ടിയപ്പം, അച്ചപ്പം, നൂഡില്‍സ്, സേമിയ, തുടങ്ങിയ പല രൂപത്തില്‍ മൈദയ്ക്ക് ഇന്ത്യയില്‍ പ്രചാരം ലഭിച്ചു.
ഇന്ന് ഏതൊരു ഇന്ത്യക്കാരന്റെയും ഒഴിച്ചുകൂടാനാവാത്ത ഭക്ഷണ പദാര്‍ഥമാണ് മൈദ. മറ്റൊരര്‍ഥത്തില്‍ ഇന്ത്യയുടെ ദേശീയ ഭക്ഷണമെന്ന് നമുക്ക കളിയാക്കി വിളിക്കാം...
 യൂറോപ്യന്മാര്‍ക്കും അമേരിക്കയ്ക്കും അവരുടെ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ഇന്ത്യപോലുള്ള രാജ്യങ്ങളുടെ വിപണി തുറന്നു കിട്ടുകയും മാലിന്യത്തിന് വന്‍വില ലഭിക്കുകയും ചെയ്തു.


പൊറോട്ടയെ ദഹിപ്പിക്കുവാനുള്ള കഴിവ് ശരീരത്തിനില്ല. ഭക്ഷണ പദാര്‍ഥങ്ങളില്‍ നിന്നും മൈദയെ പാടെ ഒഴിവാക്കുക. നല്ല ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ നിങ്ങള്‍ മൈദ ഉപേക്ഷിക്കുക. 


(കൂടുതല്‍ വിവരങ്ങള്‍ക്കും, കടപ്പാടും: പുതുനഗരം പ്രകൃതി ജീവന സമിതി -9446495058, സന്തോഷ് കുമാര്‍ ടി.ആര്‍. 9995510722, കരുണ, കൂട്ടായ്മ, പകര. താനാളൂര്‍ പി.ഒ., മലപ്പുറം ജില്ല. ഫോണ്‍: 9895492764)

11 comments:

സിവില്‍ എഞ്ചിനീയര്‍ said...

സംഗതി ഒക്കെ ശരി തന്നെ, ഞാനും മൈഥ കഴിക്കാറില്ല. . . . പക്ഷെ ഒരു സംശയം, ഈ MC DONALDS, SUBWAY പോലുള്ള സ്ഥലങ്ങളില്‍ വില്‍ക്കുന്ന ബര്‍ഗര്‍, സാന്‍ട്വിച് പോലുള്ള സാധനങ്ങളില്‍ ഉപയോഗിക്കുന്ന ബ്രെഡ്‌ മൈഥ അല്ലെ?. . അങ്ങനെ ആണെങ്കില്‍ ഏറ്റവും കൂടുതല്‍ മൈഥ കഴിക്കുന്നത്‌ അമേരിക്ക കാര്‍ ആയിരിഇക്കുമല്ലോ. . അല്ല ഇനി ഇന്ത്യയില്‍ ഉണ്ടാക്കുന്ന മൈഥക്കെ ഈ പ്രശ്നം ഉള്ളോ?

വീ കെ said...

മൈദ എന്തുകൊണ്ട് ഭക്ഷ്യയോഗ്യമല്ലെന്ന് പറഞ്ഞില്ല. ചുമ്മാ അങ്ങു പറഞ്ഞാൽ മതിയോ..? അതിന്റെ കാര്യകാരണ സഹിതം വിവരിച്ചു തരൂ...

ദിവാരേട്ടN said...

സൗദിഅറേബ്യയിലും, മറ്റു ഗള്‍ഫ്‌ നാടുകളിലും കുബ്ബൂസ് ഉണ്ടാക്കുന്നതിന് അധികവും മൈദ [ഗോതമ്പ് ഇല്ലാതില്ല] ആണല്ലോ ഉപയോഗിക്കുന്നത്.

റോസാപൂക്കള്‍ said...

നല്ല ലേഖനം.
കേക്ക് ഗോതമ്പ് പൊടിയില്‍ വലിയ കുഴപ്പമില്ല.
ഇനി ബിസ്ക്കറ്റ് കൂടെ ഒന്ന് പരീക്ഷിച്ചു നോക്കണം.

K@nn(())raan*خلي ولي said...

പാവപ്പെട്ട ഹോട്ടലുകാരുടെ കൊരവള്ളിക്ക് പിടിക്കുന്ന പാമ്പള്ളിമാരുടെ മാടമ്പിത്തരങ്ങള്‍ അവസാനിപ്പിക്കുക!

ജയ് മൈദ. ജയ് ജയ് പൊറോട്ട.

(2011മുതല്‍ ഞങ്ങള്‍ മൈദ ഉപയോഗിച്ചുള്ള പലഹാരങ്ങളും ഭക്ഷ്യ സാധനങ്ങളും പാകംചെയ്യുന്നതും കഴിക്കുന്നതും നിര്‍ത്തി. മോഹനന്‍ വൈദ്യര്‍ക്ക് നന്ദി.
ഇപ്പോള്‍ പാമ്പള്ളിക്കും)

Kalavallabhan said...

ബ്രിട്ടീഷ്കാരു മുതൽ മൈദ വരെ ആരു പുതുതായി വന്നാലും ആദ്യമെടുത്ത്‌ ത്ലയിൽ വച്ചു നടക്കും. പിന്നെ ഇറക്കി വിടാൻ വരുന്ന ബുദ്ധിമുട്ടിനെപ്പറ്റി അപ്പോൾ ചിന്തിക്കില്ല. മലയാളിയുടെ ഈ "പ്രധാനാഹാരത്തെ" എങ്ങനെ ഒഴിവാക്കാനവുമെന്ന് കണ്ടറിയണം.

ആചാര്യന്‍ said...

പൊറോട്ട കഴിക്കുന്ന്നവര്‍ക്ക് എന്ന പോലെ...ഉണ്ടാക്കുന്നവര്‍ക്ക് കിഡ്നി സംബന്ധിയായ രോഗങ്ങള്‍ വളരെ കൂടുതല്‍ കണ്ടു വരുന്നു ....കഴിക്കുന്നവരെ ഉണ്ടാക്കുന്നവരെ നിങ്ങള്‍ സൂക്ഷിക്കുക ...

മാസത്തില്‍ ഒരിക്കല്‍ കഴിച്ചാല്‍ കുഴപ്പം ഉണ്ടാവില്ല അല്ലെ? ഹ്മ്മ

Mohiyudheen MP said...

കഴിയുന്നതും മൈദ ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്. പോഷക ഗുണങ്ങളുമില്ല, ശരീരത്തിന് ദോഷം നൽകുകയും ചെയ്യും..കുഴഞ് വീണുമരിക്കുന്ന്വരിലധികവും പൊറോട്ട കഴിക്കുന്നവരാണത്രെ..

Manoj മനോജ് said...

:)))))))))))))))))))))))))

മണ്ടൂസന്‍ said...

ഇവിടെ എല്ലാം മൈദ മയം. നല്ല കുറിപ്പ് ട്ടോ വീട്ടിൽ ആരും അങ്ങനെ മൈദാ ഉൽപ്പന്നങ്ങളോട് താത്പര്യമുള്ള കൂട്ടത്തിലല്ല. ആശ്വാസം. ഞാൻ പണ്ട് ബ്ലോഗ്ഗിംഗ് തുടങ്ങുന്നതിനു മുൻപ് ഒരു വീഡിയോ കാണിച്ച് കൊടുത്തിരുന്നു. അന്ന് നിർത്തിയതാ, പണ്ടും അത്ര വല്ല്യെ പിടിപാടൊന്നും ആർക്കുമുണ്ടായിരുന്നില്ല. മൈദയോട്. അതോണ്ട് നിർത്താൻ എളുപ്പമായി. ആശംസകൾ.

ROC said...

This is a fact. The article should have been more illustrative to the extent that how Maida works adversely in the intestine and how it harms the human body in various ways.
What Kalavallabhavan said is quite right.

Post a Comment