Nov 17, 2011

ഓണ്‍ലൈന്‍ ദര്‍ശനം
അങ്ങിനെ കാലം മാറുന്നതിനനുസരിച്ച് ദര്‍ശനവും മാറിത്തുടങ്ങി. കേരളപോലീസിന് അഭിനന്ദനങ്ങള്‍! ഒരുപക്ഷേ, ഭക്തജനത്തിരക്കുള്ള കേരളത്തില്‍ ഇത്തരം ഒരു സംരംഭം ആദ്യമായാണ് നടപ്പിലാക്കുന്നത്. അതും നമ്മുടെ സ്വന്തം പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്. കേരള പോലീസിന്റെ ശിരസ്സില്‍ കുറ്റാന്വേഷണം മാത്രമല്ല വേറിട്ട ചിന്തകളും ആശയങ്ങളും ആവിഷ്‌കാരങ്ങളും ജനിക്കുന്നു എന്നതില്‍ നമുക്ക് അഭിമാനിക്കാം.
ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തരെ നിയന്ത്രിക്കാന്‍ പരീക്ഷണടിസ്ഥാനത്തില്‍, യാതൊരു ഫീസോ മറ്റു സാമ്പത്തിക മാനദണ്ഡങ്ങളോ ഇല്ലാതെ കൈക്കൊണ്ട ഈ നടപടിയിലൂടെ ആദ്യം രജിസ്ട്രര്‍ ചെയ്യുന്ന 1000 ഭക്തരെ, നടപ്പന്തലിന് സമീപം വച്ച്, അവര്‍ മറ്റൊരു വഴിയിലൂടെ തിരിച്ചു വിടുന്നു. പൊതുവെ നടപ്പന്തല്‍ കഴിഞ്ഞ്, പതിനെട്ടാം പടി കയറി ഫൈഌഓവറിലൂടെ നടന്ന് ദര്‍ശനം കിട്ടുന്നതുവരെ ഭയങ്കരമായ തിരക്കായിരിക്കും.
ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നവരെ തിരക്കില്ലാതെ പതിനെട്ടാംപടി ചവിട്ടി തൊഴാനുള്ള മാര്‍ഗ്ഗം കേരളപോലീസ് കണ്ടെത്തി. എന്തു തന്നെയായാലും 1000 പേരെ സുഗമമായി തൊഴീക്കാനാവുമെന്നാണ് ശ്രീ. ഡി.ജി.പി. പി. ചന്ദ്രശേഖരന്‍ അവകാശപ്പെടുന്നത്.ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ http://www.sabarimala.keralapolice.gov.in/en/q-coupon.html എന്ന വെബ്‌സൈറ്റില്‍ ചെന്നാല്‍ Q-COUPON എന്ന ബട്ടണ്‍ വലതുവശത്തായി കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ മറ്റൊരു വിന്‍ഡോ തുറന്നുവരും. അതില്‍ കലണ്ടര്‍ ചിത്രത്തോടെ ക്യൂ-കൂപ്പണ്‍ അവയിലബിലിറ്റി എന്ന ഒരു പേജ് തുറന്നുവരും. അതില്‍ റോസ് നിറത്തിലാണ് ഏതെങ്കിലും ദിവസത്തെ ഡേറ്റ് കിടക്കുന്നതെങ്കില്‍ ബുക്കിങ് കഴിഞ്ഞു എന്നാര്‍ഥം. എന്നാല്‍ പച്ചയാണെങ്കില്‍ നമുക്ക് ബുക്ക് ചെയ്യാം. കൂട്ടത്തില്‍ ഡ്രൈവിങ് ലൈസന്‍സ്, തിരിച്ചറിയില്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിങ്ങനെ ഏതെങ്കിലും ഒരെണ്ണം മതിയാവും.


രജിസ്‌ട്രേഷന്‍ പൂര്‍ണ്ണമായും സൗജന്യമാണ്. ഇത്തരത്തില്‍ രജിസ്ട്രര്‍ ചെയ്തു കഴിഞ്ഞാല്‍ നമുക്ക് ആ ഫയല്‍ ഒരു പി.ഡി.എഫ് ഫോര്‍മാറ്റില്‍ സേവ് ചെയ്്ത് പ്രിന്റ് എടുക്കാം. അത് കയ്യില്‍ കരുതുക.  ഇതുമായി പമ്പയില്‍ നിന്ന് മരക്കൂട്ടത്ത് എത്തുന്ന അയ്യപ്പന്മാരെ നേരെ ചന്ദ്രാനന്ദന്‍ റോഡ് വഴി കടത്തി വിടുമെന്നാണ് പറയുന്നത്. വലീയ നടപ്പന്തലില്‍ ഇവര്‍ക്കായി പ്രത്യേകം ക്യൂ സംവിധാനം ഉണ്ടാകുമെന്നാണ് പറയുന്നത്. അവിടെ വച്ച് തിരിച്ചറിയില്‍ രേഖകള്‍ പരിശോധിച്ച് അവരെ കടത്തിവിടുമെന്നാണ് അറിവ്.

6 comments:

പട്ടേപ്പാടം റാംജി said...

പ്രായോഗികമായി നടന്നാല്‍ നല്ലത് തന്നെ.

Manoj vengola said...

upayogapradamaaya post...
nannaayirikkunnu..

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) said...

ഓണ്‍ ലൈന്‍ സംവിധാനം ഉപയോഗിച്ച് ഞാന്‍ ദര്‍ശനം നടത്തി. വളരെ നല്ല സംവിധാനമാണ്. മരക്കൂട്ടത്തിനടുത്തു വച്ച് പോലീസ് വേരിഫിക്കേഷന്‍ ചെയ്തതിനു ശേഷം വഴി തിരിച്ചു വിടും. അതിനു ശേഷം ആ വഴിയിലൂടെ നേരെ പോയാല്‍ പതിനെട്ടാം പടിയിലേക്ക് നേരിട്ട് കടത്തിവിടും. തിരക്കുള്ള സന്ദര്‍ഭങ്ങളില്‍ വളരെ ഉപകാരപ്രദമാണ്.

റാണിപ്രിയ said...

സ്വാമി ശരണം !!!
ഇത് ശരിക്കും ഒരു വി ഐ പി ദര്‍ശനം തന്നെയല്ലേ?

ലക്ഷക്കണക്കിന്‌ ഭക്തജനങ്ങള്‍ Q നിന്ന്‍ സ്വാമിയെ തൊഴുമ്പോള്‍...
ഇത് അംഗ വൈകല്യമുള്ളവര്‍ക്ക് ആണെങ്കില്‍ ഞാന്‍ ആശ്വസിച്ചേനെ

മുനീര്‍ തൂതപ്പുഴയോരം said...

വിവരണത്തിനു നന്ദി.കാലം മാറുന്നതിനനുസരിച്ചു സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് നല്ലതാണ്.തിരക്കുകൂടുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍ കുറക്കാ‍ന്‍ ഇതു സഹായിക്കുമെന്നു കരുതാം

മണ്ടൂസന്‍ said...

മൊബൈലിലൂടെ കുമ്പസാരവും നിക്കാഹും നടക്കുന്ന ഈ കാലത്ത് ഇതല്ല ഇതിലപ്പുറവും നടക്കും.

Post a Comment