Jun 19, 2011

റിയാലിറ്റി ഷോകളുടെ കാലത്ത്... (ഇങ്ങനെയും ചിലര്‍...)


റിയാലിറ്റി ഷോകളുടെ കാലത്ത്...
 (ഇങ്ങനെയും ചിലര്‍...)


തികച്ചും ആകസ്മികമായി കോഴിക്കോട് നഗരത്തില്‍ മഴയ്ക്കുമുന്‍പായി ഓടിക്കയറിയപ്പോള്‍ ഞാന്‍ കണ്ട കാഴ്ച.


ഈ കാഴ്ചയില്‍ എനിക്ക് ഇങ്ങനെ ചില ജീവിതങ്ങളെ കണ്ടെത്താനായി.  പണക്കൊഴുപ്പിന്റെയും ഗ്ളാമറുള്ള റിയാലിറ്റിഷോകളുടെയും ഈ കാലത്ത് ഇത്തരം ആളുകളെ ശ്രദ്ധിക്കാന്‍ ആരുമില്ല.  നല്ല കലാകാരന്മാര്‍ ഇപ്പോഴും തെരുവില്‍ത്തന്നെ.  

അവര്‍ പാടിയ ഏതാനും പാട്ടുകളില്‍ ഒന്ന് മൊബൈലില്‍ ഷൂട്ട്‌
ചെയ്തതാണ്‌ ഈ വീഡിയോയില്‍.  

ഇത് വയനാട് സ്വദേശിയായ ബാബുവും, അയല്‍വാസിയും കുടുംബസുഹൃത്തുമായ ഫൗസിയയും.  കഴിവുള്ള കലാകാരന്മാര്‍.  അംഗീകരിക്കാന്‍ ആരുമില്ലാത്തതിനാല്‍ അവര്‍ ഇപ്പോഴും തെരുവില്‍ത്തന്നെ.  ഒരുനേരത്തെ ആഹാരത്തിനു വേണ്ടി അവര്‍ക്കറിയുന്ന ഒരു തൊഴില്‍ ചെയ്തു ജീവിക്കുന്നു.

ഇവരെ കാണാന്‍ ആരെങ്കിലുമുണ്ടോ?

ആര്‍ക്കെങ്കിലും ഇവരെ സഹായിക്കാന്‍ കഴിയുമോ?

ബാബുവിന്റെ വിലാസം - 

ബാബു,
പള്ളിക്കമൂല,
പന്നിമുണ്ട,
മൈലാംപാടി പി.ഒ.
മീനങ്ങാടി വഴി, 
വയനാട്

ഇപ്പോള്‍ എന്നാല്‍ കഴിയുന്നത്‌ ഇത്രമാത്രം.  ഇതെങ്കിലും കഴിഞ്ഞില്ലെങ്കില്‍....

7 comments:

new said...

ithaanaashaane ydhaartha reality show .... real allaththa kaaryangal kaanikkunnathaanu tviyile reality http://www.boolokamonline.com/archives/25370 ... aashamsakal

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.............

ഇ.എ.സജിം തട്ടത്തുമല said...

ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു!

ചന്തു നായർ said...

അനിയാ ....ഇതാണ് യഥാർത്ത റിയാലിറ്റീ ഷോകൾ....പക്ഷേ ഇതൊന്നും കാണാൻ ഇവിടെ ആരും ഇല്ലാ...അതാണ് സത്യം

സൊണറ്റ് said...

ഇങ്ങനെയെങ്ങിലും ഇതിനെ മറ്റുള്ളവരുടെ മുന്നിലെത്തിക്കാനുള്ള സന്മാനസ്സുണ്ടായല്ലോ .അന്ഗീകരിക്കാതെ വയ്യ .ആശംസകളോടെ സൊണെറ്റ്

ചെകുത്താന്‍ said...

:))

Ashraf Vainheeri said...

വീഡിയോ ദൃശ്യത്തിനിടയില്‍ 3 .20 നും 3 .40 നും ഇടയില്‍ ഒരു സ്ത്രീ വന്നു സംഭാവന ഇട്ടു പോകുന്നത് ശ്രദ്ധിക്കൂ ....അവര്‍ അവിടെ എന്താണ് നടക്കുന്നത് എന്ന് നോക്കുന്നില്ല ,പാട്ട് ആസ്വദിക്കുന്നില്ല രണ്ടാലൊന്ന് ചിന്തിക്കാതെ തന്റെ മനസ്സിന്റെ കരുന്ന്യം കൊണ്ട് ഒന്ന് മാത്രം അവരാല്‍ കഴിയുന്ന സഹായം നല്‍കി ഒന്നും സംഭവികാത്ത മട്ടില്‍ നടന്നു പോകുന്നു . ആ വലിയ മനസ്സിന് മുമ്പില്‍ ഞാന്‍ നമിക്കുന്നു .

Post a Comment