May 19, 2011

നിങ്ങളും ഞാനും




നിങ്ങളും ഞാനും


ജനിച്ചപ്പോള്‍
ഞാനാരുമല്ലായിരുന്നു
പിന്നീട്, എന്നെ;
പറിച്ചുനട്ടു.

മുളപൊട്ടിയത്
സുഗന്ധം പരത്തിയത്
തേന്‍ ചുരത്തിയത്‌
എന്നിലായിരുന്നു.

എന്നിലെ ആദ്യബീജം
തൃണമായിരുന്നില്ല;
ചെടിയായിരുന്നില്ല;
വൃക്ഷമായിരുന്നില്ല;
വന്‍മരങ്ങളായിരുന്നു.

ചെടികള്‍,
കുറ്റിച്ചെടികള്‍,
മരങ്ങള്‍,
വന്‍മരങ്ങള്‍, അവ
എന്നില്‍ വേരുകളിറക്കി...

ചെടികള്‍ ചൊല്ലി
എന്നെയാണ് പ്രിയം!
കുറ്റിച്ചെടികള്‍ വിതുമ്പി
എന്നെയാണ് ഇഷ്ടം
മരങ്ങള്‍ ആര്‍ത്തു
എന്നെയാണ് പ്രണയം
വന്‍മരങ്ങള്‍ ചിരിച്ചു
എന്നിലാണ് ആഴം!

(19.05.2011)



4 comments:

K@nn(())raan*خلي ولي said...

അങ്ങനെയായിരിക്കും ആഴിക്കുഴിയില്‍ വീണുപോയതല്ലേ.!
എഴുന്നേല്‍ക്കൂ മകാ. നമുക്ക് അടുത്ത വേര് തപ്പാം.

Prabhan Krishnan said...

ചെടികള്‍ ചൊല്ലി
എന്നെയാണ് പ്രിയം!
കുറ്റിച്ചെടികള്‍ വിതുമ്പി
എന്നെയാണ് ഇഷ്ടം
മരങ്ങള്‍ ആര്‍ത്തു
എന്നെയാണ് പ്രണയം
വന്‍മരങ്ങള്‍ ചിരിച്ചു
എന്നിലാണ് ആഴം!........

എങ്കിലും കരുതിയിരിക്കുക.
കാറ്റുമാറിവീശിയേക്കാം..
പ്രിയം അപ്രിയമാവാം...
ഇഷ്ട്ടം അനിഷ്ട്ടമാവാം....
ഓര്‍ത്തുകൊള്ളുക-
ഇവയൊന്നും ശാശ്വതമല്ലെന്ന്....!!!

നന്നായിട്ടുണ്ട്ട്ടോ..ഇഷ്ട്ടപ്പെട്ടു.
ആശംസകള്‍...!!!

Aadhi said...

സത്യത്തില്‍ അത്രക്കും ആഴം ഉണ്ടോ ഇപ്പോള്‍

ഇസ്മയില്‍ അത്തോളി said...

പ്രിയ സന്ദീപ്‌.....പാമ്പള്ളിയെ അവിടെയും ഇവിടെയുമൊക്കെ വായിക്കാറുണ്ട്....ഇവിടെ പക്ഷെ ആദ്യം....
നല്ല എഴുത്ത്....ആശംസകള്‍.......
[എന്‍റെ ബ്ലോഗിലേക്ക് സ്വാഗതം ]

Post a Comment