May 4, 2011

മൂന്നു കുന്തങ്ങള്‍


ചതുരം

സമചതുരത്തില്‍
അതിരുകള്‍ തുല്ല്യം
ഉയരങ്ങള്‍ തുല്ല്യം
അകലങ്ങള്‍ തുല്ല്യം
ഞാനും നീയും
എതിര്‍കോണുകള്‍
ത്രികോണങ്ങള്‍...




കരള്‍


കരളിലേക്കുള്ള
വാതായനം
ഹൃദയത്തിലൂടെയെന്ന്
വിശ്വസിച്ചവന്‍
ഞാന്‍!
ഹൃദയം
അടച്ചിടാനുള്ള
കതകാണെന്ന്
നീ പ്രവചിച്ചപ്പോള്‍ 
കരളേ...
നീ ഒറ്റപ്പെടുന്നു...






ഓണം

തുമ്പയെ സ്‌നേഹിച്ച്
മുക്കുറ്റിയെ സ്വപ്‌നംകണ്ട്,
നാലുമണിപ്പൂവിനെ
പ്രണയിച്ച്,
ഞാന്‍ വട്ടി നീട്ടിയപ്പോള്‍
എനിക്ക് വേണ്ടി
ഒരു കാക്കപ്പൂവുപോലു
പുഷ്പിച്ചില്ല.
ശൂന്യമാണെന്റെ മുറ്റം
ഇപ്പോഴും....


ഓണം വരും...
ഇനിയും....
പൂക്കളില്ലാത്ത...
ഞാനില്ലാത്ത...
എന്റെ മനസ്സില്ലാത്ത...
കളങ്ങള്‍ തീര്‍ക്കാന്‍.....


(03.05.2011)

8 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മുളന്തണ്ടിലെ മൂര്‍ച്ചയുള്ള മുനകള്‍ പോലെ..
അതിന്‍ തുമ്പില്‍ മനസ്സില്‍ തുളച്ചുകയറുന്ന അക്ഷരങ്ങള്‍

Kalavallabhan said...

ഒറ്റപ്പെടലിന്റെ നൊമ്പരങ്ങൾ

പദസ്വനം said...

അകലെ.. ഒത്തിരി അകലെ.. :(

ബെഞ്ചാലി said...

ഓർമ്മയുണ്ടോ ഈ മുഖം..?
ആഡ്വാൻസായി ഒരു ആദരാഞ്ജലി കിടക്കട്ടെ... ഹല്ല പിന്നെ!!

കാപ്പാടന്‍ said...

ഓണം വരും...
ഇനിയും....
പൂക്കളില്ലാത്ത...
ഞാനില്ലാത്ത...
എന്റെ മനസ്സില്ലാത്ത...
കളങ്ങള്‍ തീര്‍ക്കാന്‍...
very interesting .......

ജയരാജ്‌മുരുക്കുംപുഴ said...

arthapoornnamaya varikal...... bhavukangal.....

വീകെ said...

ആശംസകൾ...

Liju Kuriakose said...

വിരഹം മനസ്സിൽ അലതല്ലുന്നു.

Post a Comment