Nov 15, 2010

അഡ്മിഷന്‍

‍സീന്‍1/സ്‌മൃതിലയം:


കനത്തു പെയ്യുന്ന മഴക്കാലം.വയലുകള്‍, വരമ്പുകള്‍, തോടുകള്‍ എന്നിവയ്‌ക്കപ്പുറം പള്ളിക്കൂടം. ചേമ്പിലക്കുടയില്‍ അമ്മയും കുഞ്ഞും സ്‌കൂള്‍ വരാന്തയിലേക്ക്‌ ഓടിക്കയറി.
`ഒടുക്കം കുട്ടിയെ സ്‌കൂളിലയക്കാന്‍ തീരുമാനിച്ചൂ...ല്ലെ..? നന്നായി'
-ഹെഡ്‌മാസ്റ്റര്‍ പ്രസന്നവദനനായി.
അമ്മയ്‌ക്ക്‌ മൗനം; പ്രതീക്ഷകള്‍. ട്രൗസറിന്റെ വള്ളിയില്‍ വിരലിട്ട്‌ തിരിച്ച്‌, കുപ്പായമിടാത്ത എല്ലുന്തിയ നെഞ്ചിന്‍കൂട്‌ ഒന്നൂടെ വളച്ച്‌, മൂക്കുവലിച്ചുകയറ്റി അവന്‍ അമ്മയ്‌ക്ക്‌ പിന്നിലൊളിച്ചു. കയ്യിലെ തൂക്കുപാത്രം അവന്റെ പിന്നിലും.
`കോമന്റെ കുഞ്ഞടക്കം ഇതിപ്പം ഏഴാമത്തെ കുട്ടിയാ..അത്ഭുതം.! കാലം മാറുന്നു.' -ഹെഡ്‌മാസ്റ്റര്‍ ദീര്‍ഘവീക്ഷണത്തില്‍.തിരിച്ചുപോകവെ അയമ്മ ഒന്നു നിന്നു.
`പണിക്കു പോയാച്ചാ..ഇവന്‌ ഒരീസത്തെ കൂലിയാ. ന്നാലും സാരല്യ..ഉച്ചക്കഞ്ഞീണ്ടല്ലോ..!?'

സീന്‍1/ഫോണ്‍ ഇന്‍ ലയം:

ഇനി നമുക്ക്‌ നക്‌സ്റ്റ്‌ `കോളറി'ലേക്ക്‌ പോവാം. ആരോ `സംടൈം' ആയി ട്രൈ ചെയ്യുന്നു.
`ഹലോ..ആറാണ്‌ '
`ഹലോ..ഞാന്‍ ഹെഡ്‌മാസ്റ്ററാണ്‌'
`അതെ...ഹലോ മാഷേ..എന്നായുണ്ട്‌ വിശേഷം. ഹൗ ആയൂ'
`ഓ..എന്തു പറയാനാ...സ്‌കൂളിലെ തിരക്കൊഴിഞ്ഞ്‌
എവിടാ നേരം..'
`ഓകെ..പിന്നെ(കോംപയറര്‍ കൈതിരുമ്മുന്നു) വീട്ടില്‍ എല്ലാവര്‍ക്കും ഷുഖം ?'
`അതെ'
`മാഷ്‌ക്ക്‌ ഏത്‌ പാട്ടാണ്‌ വേണ്ടത്‌...?'
`പാട്ടല്ല..കുട്ടിയാണ്‌ വേണ്ടത്‌..'`എങ്കില്‍..എന്റെ കുഞ്ഞിനെ സാറിന്‌ ഡെഡിക്കേറ്റ്‌ ചെയ്യട്ടെ ?'
`വൈനോട്ട്‌...പക്ഷേ..പ്രാസീജ്യേസ്‌...'
`ഒക്കെ ശരിയാകും. ഡോണേഷന്‍ കൊറിയറായി ഈ നമ്പറിലേക്ക്‌ വരും...'
ധാരാളം `കോളേഴ്‌സ്‌'വരുന്നുണ്ട്‌. ഹെഡ്‌മാസ്റ്റര്‍മാരാണെന്നു തോന്നുന്നു. ശരി നമുക്ക്‌ ഇനി അടുത്തയാഴ്‌ച ഇതേസമയം ഇതേ ചാനലില്‍ മീറ്റ്‌ ചെയ്യാം. അണ്ടില്‍ ദെന്‍..ഓകെ..ബൈ..ബൈ..
`മ്യൂംംംച്ചും' (ഒരു ഫൈ്‌ളയിംഗ്‌ കിസ്സ്‌)


സീന്‍ 1 സൂപ്പര്‍സ്റ്റാര്‍ ലയം:

അമ്മയോട്‌ :
`വളരെ നന്നായിട്ടുണ്ട്‌. നിങ്ങളുടെ മകള്‍ നന്നായി പെര്‍ഫോം ചെയ്‌തിട്ടുണ്ട്‌
എന്ന്‌ വിശ്വസിക്കുന്നോ ?'-ഹെഡ്‌മാസ്റ്റര്‍
`അതെ'
`ഞങ്ങള്‍ ഒരോ റൗണ്ടും ശരിക്കും ശ്രദ്ധിച്ചു. പെര്‍ഫോമന്‍സ്‌ റൗണ്ട്‌ ഒകെ.
പക്ഷെ ടാലന്റ്‌ റൗണ്ട്‌ നിലവാരം പുലര്‍ത്തിയില്ല. ഒന്നുരണ്ടു തവണ തെറ്റിച്ചു..'
-രണ്ടാമത്തെ വിധികര്‍ത്താവ്‌.
കുട്ടിക്കും അമ്മയ്‌ക്കും മൗനം.
`ഹെഡ്‌മാസ്റ്റര്‍ പറഞ്ഞതു തന്നെയാണ്‌ എനിക്കും പറയാനുള്ളത്‌.
എങ്കിലും ഡൊണേഷന്‍ ? ഡിഡി/എം.ഒ/ റെഡി ക്യാഷ്‌...?'
`കൊണ്ടുവന്നിട്ടുണ്ട്‌...'
`കുട്ടിയെന്താണ്‌ ഇങ്ങനെ ബലം പിടിക്കുന്നത്‌..ഇയാളെന്താ വി എസ്സോ..?'
(കൂട്ടച്ചിരി-കുഞ്ഞ്‌ കരയുന്നു. അമ്മ തലകുനിക്കുന്നു)
(അമ്മയോട്‌)`നിങ്ങള്‍ `സൂപ്പര്‍ മദര്‍' ആയതിനാലും കുട്ടിയുടെ അച്ഛന്‍ `സൂപ്പര്‍ ഫാദര്‍' ആയതിനാലും, സഹോദരി `സൂപ്പര്‍ ചരക്ക്‌ 'ആയതിനാലും ഡോണേഷന്‍ `റെഡി ക്യാഷ്‌ 'ആയതിനാലും...എത്ര മാര്‍ക്ക്‌ കൊടുക്കാം,..?'-മൂന്നാമത്തെ വിധികര്‍ത്താവ്‌.
`ഒരമ്പത്‌, അല്ലെങ്കില്‍..പോരാ..ഒരമ്പത്തിരണ്ട്‌...'(കൈയ്യടി)`എന്താ സന്തോഷമായോ ?'-ഹെഡ്‌മാസ്റ്റര്‍-കൂട്ടകൈയ്യടി-

ക്ലിപ്പ്‌: കുട്ടി:
`കഴിഞ്ഞ എല്ലാ റൗണ്ടുകളിലും ഞാന്‍ നന്നായി പെര്‍ഫോം ചെയ്‌തിട്ടുണ്ടെന്ന്‌ വിശ്വസിക്കുന്നു. എനിക്ക്‌ ഇനി സ്‌കൂളില്‍ പോകണമെങ്കില്‍
നിങ്ങളുടെ സഹായം വേണം. അതുകൊണ്ട്‌ പ്ലീസ്‌
വോട്ട്‌ ഫോര്‍ മീ..ന്റെ ഐ.ഡി. ഐ.എസ്‌.എസ്‌.-സ്‌പേസ്‌ -എഫ്‌.ഒ.ഒ.എല്‍'

0 comments:

Post a Comment