Nov 15, 2010

നീ


അകത്ത് മഴ!
പുറത്തും.
പ്രണയത്തിന്റെ
പുറന്തോടില്‍
സ്വന്തമെന്ന
പുഴുവരിച്ചു..

കാണാത്ത,
ശബ്ദത്തില്‍
അവന്‍
അവളെ കണ്ടു.
വീണ്ടും.

ഒലിച്ചിറങ്ങിയ
സ്‌നേഹനീര്‍ച്ചാലുകളില്‍
കാലത്തിന്റെ
ബരാലുകള്‍ !
ചിലപ്പോഴൊക്കെ
ചെറുമത്സ്യങ്ങള്‍!

നീണ്ട പത്താണ്ടുകള്‍
വിധി ചവച്ചുതുപ്പിയ
അവശിഷ്ടമായി
അവന്‍.
അവള്‍ വീണ്ടും
കണ്ടെത്തി..
അവന് നേര്‍ത്ത
ഉപ്പുരസമുണ്ടെന്ന് !

(19.09.2010)

0 comments:

Post a Comment