Apr 15, 2011
Mar 24, 2011
Mar 12, 2011
Feb 26, 2011
ഇത് !?
![]() |
ഇത് !?
രാവേറെയായി നീയെന്നില്‍
കുളിരായ് കുളിര്‍മഴയായ്
വര്‍ണ്ണശലഭമായി മാറിയെങ്കില്‍
ഒരു സ്വര്‍ഗ്ഗമായി പെയ്തുവെങ്കില്‍...
നിന്‍ ലോലഭാവ ചിത്രങ്ങള്‍
എന്‍ പ്രണയതന്ത്രികളില്‍
നീയെന്‍ മനമായി നിഴലായി
വീണ്ടും പൊഴിഞ്ഞുവെങ്കില്‍...
അകലയാമെന്‍ ഹൃത്തിന്‍
സീമകളില്‍ വിടര്‍ന്നുലയും
പീതാംബരിയാം നിറപുഷ്പമായി
നീ എന്നില്‍ വിരിഞ്ഞുവെങ്കില്‍....
ഭാവനയാമെന്‍ വിഹായസ്സിന്‍
ഗഗന നീലിമയില്‍ മന്ദഹസിക്കും
പഞ്ചവര്‍ണ്ണക്കിളിപോല്‍ നീയെന്‍
പ്രണയമായ് തീര്‍ന്നുവെങ്കില്‍
(26.2.2011)
Feb 16, 2011
Feb 15, 2011
ഞാനും പിന്നെ നീയും
ഞാനും പിന്നെ നീയും
രാവേറെ കൊതിച്ചതും
വിധിച്ചതും നീയായിരുന്നു.
ഭാവപ്പകര്‍ച്ചകള്‍ നിറഞ്ഞാടുന്ന
ജീവിതനൗകകള്‍ ഉലയുമ്പോള്‍
ലക്ഷ്യത്തിലേക്കുള്ള പാതകള്‍
അലക്ഷ്യത്തില്‍ നിന്നുള്ള
മടക്കയാത്രകളാവുമോ..?
മനമെന്നില്‍ വരച്ചിട്ട
വിചിത്ര ചിത്രങ്ങളില്‍
പ്രീയചിത്രമേത് ?
വിലങ്ങുകളില്ലാത്ത ഗഗനത്തില്‍
നിന്റെ ചിറകുകള്‍ വിരിയുന്നു
മൈനാകനിറവില്‍
എന്റെ ചിത്രത്തിന്
എന്തു നിറമാണ് കൊടുക്കേണ്ടത്...?
(15.02.2011)
Jan 21, 2011
നിന്റെ കൈകള്‍
നിന്റെ കൈകള്‍
ചിലപ്പോഴൊക്കെ,
അതങ്ങിനെയാണ്.
നേര്‍ത്ത,
തണുപ്പായി,
ചൂടായി..
തീയായ്....
മലര്‍ന്നു
നീട്ടിയാല്‍,
കണ്ണീരിന്റെയുപ്പ് !
കമഴ്ന്നു
നീട്ടിയാല്‍,
പ്രണയമധുരം.
അഞ്ചാം മാസം
ചുരുട്ടിയതിനുള്ളില്‍
അമ്മയുടെ,
അച്ഛന്റെ
സ്‌നേഹമാണിക്യം.
പിന്നീട്,
വ്യവഹാരം
ലോകത്തിന്,
ചിലപ്പോള്‍
പാപമായി,
ക്രൂരമായി,
പുണ്യമായി,
ദാനമായി,
സ്‌നേഹമായി
ചിലപ്പോഴൊക്കെ
അതങ്ങിനെയാണ്...
(20.01.2011)
(20.01.2011)
Subscribe to:
Posts (Atom)









