
അവള്
വരില്ലെന്നറിഞ്ഞാലും;
അവള് കാത്തിരിക്കും.
പറയില്ലെന്നറിഞ്ഞാലും;
അവള് കാതോര്‍ക്കും.
കേള്ക്കില്ലെന്നറിഞ്ഞാലും;
അവള് പറഞ്ഞുകൊണ്ടിരിക്കും.
വിശപ്പില്ലെങ്കിലും;
അവള് ഭക്ഷണം നല്‍കും.
ദാഹിക്കില്ലെങ്കിലും;
അവള് പാലുചുരത്തും.
നോവില്ലെങ്കിലും;
അവള് ശാസിച്ചുകൊണ്ടിരിക്കും.
അഴുക്കില്ലെങ്കിലും;
അവള് കുളിപ്പിച്ചിരുത്തും.
ഉറങ്ങിയെങ്കിലും;
അവള് കാവലിരിക്കും.
കുളിരില്ലെങ്കിലും;
അവള് പുതപ്പിക്കും.
പനിയില്ലെങ്കിലും;
അവള് വൈദ്യരെ കാണിക്കും.
സ്നേഹിച്ചില്ലെങ്കിലും;
അവള് പ്രണയിച്ചുകൊണ്ടിരിക്കും.
(ഇത് നിനക്ക്: നിനക്ക് മാത്രം)
(2.12.2010)
3 comments:
aval...nalla kavitha.manassil thangi nilkkunna varikal
"സ്നേഹിച്ചില്ലെങ്കിലും;
അവള് പ്രണയിച്ചുകൊണ്ടിരിക്കും"
അതെങ്ങനെ? പ്രണയം ഇല്ലാതെയും സ്നേഹം ഉണ്ടാവാം, പലവിധത്തില്‍. എന്നാല്‍ സ്നേഹമില്ലാതെ പ്രണയം ഉണ്ടാവുമോ? ഞാന്‍ യോജിക്കുന്നില്ല. പ്രണയം വറ്റിയാലും നിലനില്‍ക്കുന്ന ഒന്നാണ് സ്നേഹം.
നന്നായിട്ടുണ്ട്...
Post a Comment