കുറച്ചു വിദേശ 'ക്ഷേത്ര'ങ്ങള് 5
ശ്രീ. ശിവ വിഷ്ണു അമ്പലം-വാഷിങ്ടണ്‍
അമേരിക്കയിലെ വാഷിങ്ടണ്‍ ഡിസിയില്‍ നിന്നും ഏതാണ്ട് 12 മൈലുകള്‍ക്കപ്പുറമാണ് അമേരിക്കയിലെ ഏറ്റവും വലിപ്പമേറിയ ഈ ക്ഷേത്രമുള്ളത്. 1988 ലാണ് ഈ ക്ഷേത്രം ഇന്നു കാണുന്ന ഈ രൂപത്തിലായി തീര്‍ന്നത്. ലന്‍ഹാമിലെ ഈ ക്ഷേത്രം ലോക പ്രശസ്തിയാര്‍ജ്ജിച്ച ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ്.
ശ്രീ മാരിയമ്മന്‍ അമ്പലം-സിംഗപ്പൂര്‍
സിങ്കപ്പൂരിലെ ഈ മാരിയമ്മന്‍ ക്ഷേത്രം അറിയപ്പെടുന്ന പുരാതന ക്ഷേത്രമാണ്. 1827 ലാണ് ഈ ക്ഷേത്രം പണി കഴിപ്പിക്കപ്പെട്ടത്. സിംഗപ്പൂരിലെ ചൈനാടൗണിന്റെ ഹൃദയഭാഗത്തായിട്ടാണ് ഈ ക്ഷേത്രം നിലനില്‍ക്കുന്നത്.
ക്ഷേത്രത്തിന്റെ ഉള്‍വശം അതിമനോഹരമായ ചിത്രപ്പണികളാല്‍ അലംകൃതമാണ്. പല മാര രോഗങ്ങളുടെയും മഹാവ്യാധികളുടെയും നാശം ഈ ക്ഷേത്ര ദര്‍ശനത്തിലൂടെ സാധ്യമാകുമെന്ന് വിശ്വാസം പ്രസിദ്ധമാണ്. മാരിയമ്മയുടെ ശക്തി അത്രയും പ്രാധാന്യം അര്‍ഹിക്കുന്നു എന്ന് ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു.
